Monday, 5 January 2026

കേരളത്തിലെ അന്തരീക്ഷം പരക്കെ മാറും; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

കേരളത്തിലെ അന്തരീക്ഷം പരക്കെ മാറും; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

പ്രത്യേക ജാഗ്രത നിർദേശം

05/01/2026 മുതൽ 09/01/2026 വരെ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

അതേസമയം, സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. പകൽ സമയത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ടുതുടങ്ങിയതോടെ പലജില്ലകളിലും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയിലാണ് ഇത് കൂടുതൽ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീക്ഷണം, ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ

നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീക്ഷണം, ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു.
ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊണ്ടോട്ടി എസ്പെസ്ഐ ആൻ്റണി ക്ലീറ്റസ്, ഡാൻസാഫ് ടീമംഗങ്ങളായ മുഹമ്മദ് സലീം, ജസീർ, രഞ്ജിത്, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, അബ്‌ദുൽ മുനീർ, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടി നടപടികൾ സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണു; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണു; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വീണത്. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കാൽ വഴുതി വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാള്‍ ഗവര്‍ണറുടെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസ് നേതൃത്വത്തിനെതിരെ സിവി ആനന്ദബോസ്

ബംഗാള്‍ ഗവര്‍ണറുടെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസ് നേതൃത്വത്തിനെതിരെ സിവി ആനന്ദബോസ്

എന്‍ എസ് എസ് നേതൃത്വത്തിന് എതിരെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ്. ഗവര്‍ണറായി ചുമതല ഏല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന് ഡോ. സി വി ആനന്ദ ബോസ് ആരോപിച്ചു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുംആലോചിക്കാതെയാണ് സിവി ആനന്ദ ബോസിന്റെ പ്രതികരണം എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. (cv ananda bose criticism against NSS leadership)ഗവര്‍ണര്‍ ആകും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ അനുവദിച്ചില്ലെന്നാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസിന്റെ വെളിപ്പെടുത്തല്‍. ഗവര്‍ണര്‍ ആയി നിയമിതനായ കാര്യം ആദ്യം അറിയിച്ച വ്യക്തികളില്‍ ഒരാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ആസ്ഥാനത്തെത്തിയ തന്നെ സ്വീകരിച്ചു, മടക്കി യാത്ര അയച്ചു. എന്നാല്‍ മന്നം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം സംസാരിച്ചില്ല. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചുമന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയെന്നത് എല്ലാ സമുദായ അംഗങ്ങളുടേയും അവകാശമാണെന്നും, ആരോടെയും കുത്തകാവ കാശം അല്ലെന്നും പറഞ്ഞ ഡോ. സി വി ആനന്ദ ബോസ്, ഡല്‍ഹിയില്‍ മന്നം സ്മാരകം നിര്‍മിക്കാന്‍ തന്റെ ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തു. എന്നാല്‍ പുഷ്പാര്‍ച്ചനയുടെ അവസരം നിഷേധിച്ചിട്ടില്ലെന്നും ആലോചിക്കാതെയാണ് സിവി ആനന്ദ ബോസിന്റെ പ്രതികരണം എന്നും സുകുമാരന്‍ നായര്‍ ആരോപണത്തിന് മറുപടി പറഞ്ഞു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; നടപടി നേരിടേണ്ടി വരുമെന്ന് അബുദബി പൊലീസ്

അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; നടപടി നേരിടേണ്ടി വരുമെന്ന് അബുദബി പൊലീസ്

അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്ന പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നിയമ നടപടി ശക്തമാക്കുകയാണ് അബുദബി പൊലീസ്. യുവാക്കളാണ് കൂടുതലും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാഹനങ്ങളുടെ എന്‍ജിനിലും ഘടനയിലും അനധികൃതമായി മാറ്റങ്ങള്‍ വരുത്തി അമിത ശബ്ദമുണ്ടാക്കുന്നതും അപകടകരമായ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും അസൗകര്യം സൃഷ്ടിക്കുന്നതായി പൊലീസ് ചൂണ്ടികാട്ടി.

റോഡിലെ മറ്റ് വാഹന യാത്രക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനും ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് പുറമെ ലൈസന്‍സിന്‍ 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

എന്‍ജിനിലോ ചേസിസിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അബുദബി പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി 10,000 ദിര്‍ഹം വിടുതല്‍ ഫീസായി അടക്കേണ്ടി വരും. മൂന്ന് മാസത്തിനുള്ളില്‍ ഫീസ് അടച്ച് വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കും. ജനവാസ മേഖലകളില്‍ ശല്യം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോയൽ എൽഫീൽഡ് ഹണ്ടർ 350 ഉം ഹോണ്ട CB350 ആർഎസും തമ്മിൽ; ആരാണ് മികച്ചത്?

റോയൽ എൽഫീൽഡ് ഹണ്ടർ 350 ഉം ഹോണ്ട CB350 ആർഎസും തമ്മിൽ; ആരാണ് മികച്ചത്?

റോയൽ എൻഫീൽഡ് ഹണ്ടർ 350 ഉം ഹോണ്ട CB350RS ഉം ഇന്ത്യയിലെ രണ്ട് ജനപ്രിയ 350 സിസി ക്രൂയിസർ മോട്ടോർസൈക്കിളുകളെ താരതമ്യം ചെയ്യുന്നത് പോലെയാണ്. രണ്ട് ബൈക്കുകളും 348-349 സിസി ശ്രേണിയിലെ സമാനമായ സിംഗിൾ സിലിണ്ടർ എഞ്ചിനുകളാണ് നൽകുന്നത്. എന്നാൽ വില, പവർ ഔട്ട്പുട്ട്, സവിശേഷതകൾ, ഡിസൈൻ എന്നിവയിൽ വ്യത്യാസമുണ്ട്. റോയൽ എൻഫീൽഡ് ഹണ്ടർ 350 നെയും ഹോണ്ട CB350RS നെയും താരതമ്യം ചെയ്യാം.

എഞ്ചിൻ

ഹോണ്ട CB350RS- ൽ 348.36 സിസി, എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉണ്ട്, ഇത് ഏകദേശം 20.78 കുതിരശക്തിയും 30 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് ഗിയർബോക്സും ഒരു അസിസ്റ്റ്/സ്ലിപ്പർ ക്ലച്ചും ഉൾക്കൊള്ളുന്നു. റോയൽ എൻഫീൽഡ് ഹണ്ടർ 350-ൽ 349.34 സിസി, എയർ-ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉണ്ട്, ഇത് ഏകദേശം 20.2 കുതിരശക്തിയും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സുഖകരമായ ക്രൂയിസിംഗിന് രണ്ട് എഞ്ചിനുകളും മതിയായ ടോർക്ക് നൽകുന്നു, എന്നാൽ ഹോണ്ടയുടെ എഞ്ചിൻ അൽപ്പം കൂടുതൽ പീക്ക് ടോർക്കും പവറും ഉത്പാദിപ്പിക്കുന്നു.

വില

വിലയുടെ കാര്യത്തിൽ, ബജറ്റ് വാങ്ങുന്നവർക്ക് ഹണ്ടർ 350 ന് വ്യക്തമായ ഒരു മുൻതൂക്കമുണ്ട്. ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 1.38 ലക്ഷം മുതൽ ആരംഭിക്കുന്നു. അതേസമയം, ഹോണ്ട CB350RS-ന്റെ വില ഗണ്യമായി കൂടുതലാണ്, എക്സ്-ഷോറൂം വില ഏകദേശം 1.97 ലക്ഷം മുതൽ ആരംഭിക്കുന്നു.

ഡിസൈൻ

റോയൽ എൻഫീൽഡ് ഹണ്ടർ 350 ക്ലാസിക് ക്രൂയിസർ ഡിസൈനും സുഖകരമായ റൈഡിംഗ് പൊസിഷനും സംയോജിപ്പിക്കുന്നു. ഹോണ്ട CB350RS-ലും റെട്രോ സ്റ്റൈലിംഗിന്റെ സ്വാധീനമുണ്ട്, പക്ഷേ കൂടുതൽ സ്റ്റൈലും അൽപ്പം കൂടുതൽ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റൈഡിംഗ് പൊസിഷനും ഇതിലുണ്ട്. രണ്ട് ബൈക്കുകളിലും അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉപയോഗിക്കുന്നു, ഹോണ്ട യൂണിറ്റിന് മികച്ച ഫിനിഷും ഫിറ്റും ഉണ്ടെന്ന് പലപ്പോഴും കണക്കാക്കപ്പെടുന്നു.

റൈഡ് ആൻഡ് ഹാൻഡ്‌ലിംഗ്

കൈകാര്യം ചെയ്യുന്നതിൽ നേരിയ വ്യത്യാസങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്. ഹോണ്ടയുടെ അൽപ്പം ഭാരം കുറഞ്ഞതും മികച്ച ടോർക്കും കൂടുതൽ ത്രോട്ടിൽ പ്രതികരണം നൽകുന്നു, അതേസമയം ഹണ്ടറിന്റെ നീളമുള്ള വീൽബേസ് ക്രൂയിസർ പോലുള്ള സ്ഥിരത നൽകുന്നു. രണ്ട് ബൈക്കുകളിലെയും സസ്പെൻഷനിൽ മുന്നിൽ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കുകളും ഉൾപ്പെടുന്നു. ഇത് നഗരത്തിലും ഹൈവേയിലും ചെറിയ യാത്രകളിൽ സുഖവും നിയന്ത്രണവും നിലനിർത്തുന്നു.

ഫീച്ചറുകൾ

രണ്ട് ബൈക്കുകളിലും ഡ്യുവൽ-ചാനൽ ABS, ഫ്യുവൽ ഇഞ്ചക്ഷൻ എന്നിവയുണ്ട്. CB350RS-ൽ അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, LED ലൈറ്റിംഗ് എന്നിവയെല്ലാം റൈഡിംഗ്, ബ്രേക്കിംഗ് അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഹണ്ടർ 350 അതിന്റെ ഡിസൈൻ ലളിതമാക്കുകയും ക്രൂയിസർ ബൈക്കിന്റെ പ്രധാന സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്. എന്നാൽ വില ഉയർന്നതോടെ നി​ക്ഷേപകർ ലാഭമെടുത്ത് പിരിയുന്നത് വില കുറയ്ക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ
ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,635 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,390 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8090 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5220 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 250 രൂപ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി

ഇന്ത്യയിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി

ഐസ്വാൾ: ഇന്ത്യയിൽ പലയിനത്തിലുള്ള പാമ്പുകൾ ഉണ്ട്. അതിൽ പല ഇനങ്ങളും മിസോറാമിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. ആ കൂട്ടത്തിൽ പുതിയ ഒരു ഇനവും കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. 'കലമരിയ മിസോറമെസിസ്' എന്നാണ് പുതിയ പാമ്പിനത്തിന് പേര് നൽകിയിരിക്കുന്നത്.

മിസോറാം സർവകലാശാലയിലെ പ്രൊഫസർ എച്ച് ടി ലാൽറെംസംഗയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പാമ്പിനെ കണ്ടെത്തിയത്. ഇന്ന് പുറത്തിറക്കിയ സൂടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിലൂടെയാണ് പുതിയ ഇനം പാമ്പിനെ കണ്ടെത്തിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

ലാൽറെംസംഗയുടെ അഭിപ്രായത്തിൽ കലമരിയ ജനുസിൽ ആഗോളതലത്തിൽ ഇതുവരെ 69 സ്പീഷീസുകൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ മിക്കതും ചെറുതും രഹസ്യസ്വഭാവമുള്ളതുമാണ്. അക്കൂട്ടത്തിൽ പുതിയതായി കണ്ടെത്തിയ ഇനം വിഷമില്ലാത്തതും മനുഷ്യന് ഭീഷണിയല്ലാത്തതുമാണെന്ന് ഗവേഷകർ പറയുന്നു

ഇത് ഞങ്ങൾക്ക് പുതിയതല്ല. ഈ ഇനം 2008ൽ മിസോറാം യൂണിവേഴ്സിറ്റി ക്യാമ്പസിലും പിന്നീട് മിസോറമിന്റെ വിവിധ ഭാഗങ്ങളിലും ഞങ്ങൾ കണ്ടെത്തി. ഡിഎൻഎ വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതൊരു തെക്കുകിഴക്കൻ ഏഷ്യൻ സ്പീഷീസിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. പിന്നാലെയാണ് ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയത്. അപ്പോഴാണ് ഇത് പുതിയ ഇനമാണെന്ന് മനസിലായത്'- ലാൽറെംസംഗ വ്യക്തമാക്കി.

ഗവേഷകരുടെ അഭിപ്രായത്തിൽ ഈ ഇനം നിലവിൽ മിസോറാമിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ ഇനം ഉണ്ടാകുമോയെന്ന സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ല. ഈ പാമ്പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭീഷണിയല്ല പക്ഷേ രാത്രികാല ജീവിയാണ്. ഈ പാമ്പ് ഈർപ്പമുള്ള വനപ്രദേശത്തും കുന്നിലുമാണ് വസിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകന്റെ പല്ല് അടിച്ചുതകർത്തു,​ കെയർ ടേക്കർ അറസ്റ്റിൽ

ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകന്റെ പല്ല് അടിച്ചുതകർത്തു,​ കെയർ ടേക്കർ അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ജിം ഉടമയായ രാജേഷ് ഗാർഗ്, ഭാര്യ, മകൻ എന്നിവരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ജനുവരി രണ്ടിന് രാജ്യതലസ്ഥാനത്തെ ലക്ഷ്മി നഗറിലായിരുന്നു സംഭവം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പൊലീസ് പറയുന്നത് ഇങ്ങനെ; വീടിന്റെ ബേസ്‌മെന്റിൽ ഭാര്യയോടൊപ്പം ജിം നടത്തി വരികയായിരുന്നു രാജേഷ് ഗാർഗ്. ജിമ്മിലെ കെയർ ടേക്കറായ സതീഷ് യാദവ് സ്ഥാപനം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജനുവരി രണ്ടിന് ബേസ്‌മെന്റിലെ പൈപ്പ് ചോർച്ച പരിശോധിക്കാൻ പോയ രാജേഷിനെയും ഭാര്യയെയും സതീഷും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളെ രക്ഷിക്കാൻ എത്തിയ മകനെ ഗുണ്ടാസംഘം പിടികൂടി നടുറോഡിലേക്ക് വലിച്ചിഴയ്ക്കുകയും, വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു

രാജേഷിന്റെ ഭാര്യയുടെ മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ഇരുമ്പ് വടികൾ ഉപയോഗിച്ചായിരുന്നു മൂവരെയും സതീശിന്റെ ഗുണ്ടാ സംഘം ആക്രമിച്ചത്. മർദനത്തിൽ ഇവരുടെ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പല്ല് കൊഴിയുകയും ചെയ്തു. രാജേഷിന്റെ മുഖത്തും നീരും മുറിവുകളുമുണ്ട്. രാജേഷിന്റെ വായപോലും തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് പൊലീസ് പറയുന്നു 

സംഭവത്തിൽ പ്രധാന പ്രതിയായ സതീശ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനമേഖലയിൽ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയത് 11 കുരങ്ങുകളുടെ ജഡങ്ങൾ; അടിമുടി ദുരൂഹത, തുമകൂരുവിൽ അന്വേഷണം ആരംഭിച്ചു

വനമേഖലയിൽ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയത് 11 കുരങ്ങുകളുടെ ജഡങ്ങൾ; അടിമുടി ദുരൂഹത, തുമകൂരുവിൽ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: കർണാടകയിലെ തുമകൂരുവിലുള്ള വനമേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലങ്കൂറുകൾ ഉൾപ്പെടെ 11 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തുമകൂരു താലൂക്കിലെ ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിലാണ് സംഭവം. 200 മുതൽ 500 മീറ്റർ വരെ ചുറ്റളവിലാണ് 11 കുരങ്ങുകളുടെയും ജഡങ്ങൾ കണ്ടെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കുരങ്ങുകൾ ചത്തതുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെയോടെ കൂടുതൽ കുരങ്ങുകളെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഭക്ഷ്യവിഷബാധയുണ്ടെന്ന സംശയമാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കുരങ്ങുകളുടെ അന്നനാളത്തിലും കുടലിലും അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകൾ എന്തെങ്കിലും അവശിഷ്ടമോ ചീഞ്ഞതോ ആയ ഭക്ഷണം കഴിച്ചിരിക്കാമെന്ന് ഒരു മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുരങ്ങുകളുടെ വായയുടെയും കഴുത്തിന്റെയും ഭാഗങ്ങളിൽ നീലകലർന്ന നിറം കാണപ്പെട്ടതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് വിഷബാധയുണ്ടെന്ന സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മറ്റെന്തെങ്കിലും രോ​ഗത്തിന്റെ സാധ്യത നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ലബോറട്ടറി ഫലം വിശകലനം ചെയ്ത ശേഷം മാത്രമേ കൃത്യമായ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ ഒരു ലബോറട്ടറിയിലേക്കും ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും (എഫ്എസ്എൽ) അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ ഉടൻ ലഭിക്കുമെന്നാണ് സൂചന. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.