Friday, 2 January 2026

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വനിതാ വിങ് രൂപീകരിച്ചു

SHARE



എറണാകുളം: കേരള ഹോട്ടൽ &  റസ്റ്റോറന്റ് അസോസിയേഷൻ  സംസ്ഥാന കൺവെൻഷൻ 2025 ൽ സംസ്ഥാന വനിതാ വിങ്ന് തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡണ്ടന്റായി തെരഞ്ഞെടുക്കപ്പെട്ട  ജി. ജയപാൽ, ജനറൽ സെക്രട്ടറി N. അബ്ദുൾ റസാഖ്, ട്രഷറർ സി. ബിജുലാൽ ന്റെ നേതൃത്വത്തിൽ. സംസ്ഥാന വനിതാ വിങ്  പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ്  ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ  


( ഇടുക്കി) ട്രഷററായി റഹ്മത്ത്  ബാബു (തൃശ്ശൂർ ) വർക്കിംഗ്‌ പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന കൺവെൻഷൻ 2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ തുടർച്ചയായി ഒന്നാംസ്ഥാനത്തെത്തിച്ചതിന് മന്ത്രിയെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ ആദരിച്ചു. ടി.ജെ. വിനോദ് എം എൽഎ മുഖ്യാതിഥിയായി. കെ എച്ച്ആർഎ സുരക്ഷാഫണ്ട് മന്ത്രി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരുന്ന ഹോട്ടൽ ഉടമയുടെ നോമിനിക്ക്  10 ലക്ഷത്തിന്റെ ചെക്ക് വ്യവസായ മന്ത്രി പി രാജീവ് നൊമിനിക്ക് കൈമാറുന്നു


സാമ്പത്തിക വളർച്ചയെ നയിക്കുവാനും, സാമൂഹിക വികസനം വർദ്ധിപ്പിക്കുവാനും സമൂഹങ്ങളെ ശക്തിപ്പെടുത്താനും, സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഒറ്റകെട്ടായി  കൂടുതൽ നീതിയുക്തവും തുല്യവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിലൂടെയും ബിസിനസിലെ വളർച്ചയും,ആരോഗ്യം, ഹൈജീൻ  എന്നിവയിലെ മികച്ച  പ്രകടനവും സ്ത്രീ ശാക്തീകരണം വഴി ദേശീയ പുരോഗതിയും, മികച്ച കുടുംബ ക്ഷേമം ഉറപ്പാക്കാനും    വേണ്ടിയാണ് വനിതാ വിങ് രൂപീകരിച്ചതെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു
സംസ്ഥാന വനിതാ വിങ് പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ്  ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ  
( ഇടുക്കി) ട്രഷററായി റഹ്മത്ത്  ബാബു (തൃശ്ശൂർ ) വർക്കിംഗ്‌ പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) മറ്റ് പ്രതിനിധികളും അംഗങ്ങളും







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.