Thursday, 1 January 2026

ഫുഡ് സ്ട്രീറ്റുമായി KHRA

SHARE



 
കൊച്ചി : സംസ്ഥാനത്താകെ ഫുഡ് സ്ട്രീറ്റുകൾ തുടങ്ങാൻ കേരള ഹോട്ടൽ &  റസ്റ്ററന്റ്റ് അസോസിയേഷൻ, സ്ട്രീറ്റ് വെൻഡേഴ്‌സ് ആക്ടിന്റെ പരിധി യിൽ നിന്നുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക. കൊച്ചിയിൽനടന്ന കെഎച്ച്ആർഎ സംസ്ഥാന കൺവെൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

സംസ്ഥാന കൺവെൻഷൻ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ തുടർച്ചയായി ഒന്നാംസ്ഥാനത്തെത്തിച്ചതിന് മന്ത്രിയെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ ആദരിച്ചു. ടി.ജെ. വിനോദ് എം എൽഎ മുഖ്യാതിഥിയായി. കെ എച്ച്ആർഎ സുരക്ഷാഫണ്ട് മന്ത്രി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.


കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി 
ജി. ജയപാലിനെ തിരഞ്ഞെടുത്തു. എൻ. അബ്ദുൾ റസാഖ് (പാലക്കാട്) ജനറൽ സെക്രട്ടറിയായും സി. ബിജു ലാൽ (തൃശ്ശൂർ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. 

മറ്റ് ഭാരവാഹികൾ: വർക്കിങ് പ്രസിഡന്റുമാർ:അസിസ് മൂസ (എറണാകുളം), എൻ. സുഗുണൻ (കോഴിക്കോട്), വൈസ് പ്രസിഡൻ്റുമാർ: പ്രസാദ് ആനന്ദഭവൻ (പത്തനംതിട്ട), കെ. അച്യുതൻ (കണ്ണൂർ), പി.പി. അബ്ദുൾ റഹ്‌മാൻ (മലപ്പുറം), വി. വീരഭദ്രൻ (തിരുവനന്തപുരം), റോയ് ജെ. (ആലപ്പുഴ), ഉണ്ണികൃഷ്ണൻ ഈച്ചരത്ത് (തൃശ്ശൂർ), ഷിനാജ് റഹ്‌മാൻ (പാലക്കാട്), സെക്രട്ടറിമാർ: അനീഷ് ബി. നായർ (വയനാട്), നാരായണ പൂജാരി (കാസർകോട്), രൂപേഷ് കോളിയോട്ട് (കോഴിക്കോട്), ടി.പി. സജീർ (മലപ്പുറം), എം.എസ്. അജി (ഇടുക്കി), ടി.ജെ. മനോഹരൻ (എറണാകുളം), പ്രതീഷ് എൻ. (കോട്ടയം), ആർ. ചന്ദ്രശേഖരൻ (കൊല്ലം), പി.എ സ്. സജീവ്‌കുമാർ (തിരുവനന്ത പുരം), സി.കെ. അനിൽ (എറണാ കുളം). അഡ്വ. എൻ.സി. മോഹനൻ വരണാധികാരിയായിരുന്നു.


എം.എൽ.എ. ടി. ജെ. വിനോദ്, മുഖ്യ അതിഥിയായി . ചടങ്ങിൽ വ്യാപാര ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ, ഈസ് ഒഫ്ഡുയിംഗ് ബിസിനസിൽ തുടർച്ചയായി രണ്ടാംതവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായവകുപ്പ്‌ മന്ത്രിയെയും ആദരിച്ചു. കേരളാ ഹോട്ടൽ &  റസ്റ്റോറന്റ് അസോസിയേഷന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഇതുവരെ അംഗങ്ങൾക്കായി 4 കോടി രൂപ നൽകി കഴിഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.