Friday, 27 February 2026

കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ

കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ

ദില്ലി : കേന്ദ്ര സർക്കാരിന്‍റെ സിം ബൈൻഡിംങ്ങ് നയം നാളെ മുതൽ നിലവിൽ വരാനിരിക്കെ വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക പ്രശ്നം. വാട്സാപ്പ് ഉപയോഗിക്കുന്ന പ്രാഥമിക ഫോണിനപ്പുറം മറ്റിടങ്ങളിൽ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ രാവിലെ ഏറെ നേരം തടസ്സം നേരിട്ടു. ഫീച്ചർ പിന്നീട് തിരിച്ചെത്തിയെങ്കിലും ഒന്നിലധികം ഡിവൈസുകളിൽ ലോഗിൻ ഇപ്പോഴും സാധ്യമല്ല. നേരത്തെ നാല് ഡിവൈസുകളിൽ വരെ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാമായിരുന്നു. ഇപ്പോൾ ഒരു ഡിവൈസിൽ വാട്സാപ്പ് ലിങ്ക് ചെയ്തതിന് ശേഷം രണ്ടാമതൊരു ഡിവൈസ് കൂടി കണക്ട് ചെയ്താൽ ഉടൻ ആദ്യ ഡിവൈസിൽ നിന്ന് ലോഗൗട്ട് ആകും. ഇത് മനപ്പൂർവം ഏർപ്പെടുത്തിയ നിയന്ത്രണമാണോ അതോ സാങ്കേതിക പ്രശ്നമാണോയെന്ന് വാട്സാപ്പോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

ചെന്നൈ: മദ്യനയ അഴിമതി കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു. കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി.

കെജ്രിവാളിനെയും സിസോദിയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇന്ന് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതി ആരോപണത്തിൽ സി ബി ഐ എടുത്ത കേസിൽ ദില്ലി റോസ് അവന്യൂ സി ബി ഐ കോടതിയാണ് ഇരുവർക്കും അനുകൂലമായ നടപടി സ്വീകരിച്ചത്. ഇവരെ തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സി ബി ഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ എങ്ങനെയാണ് പ്രതി ചേർത്തതെന്ന ചോദ്യവും കോടതി ഉയർത്തി. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്രിവാളും പ്രതികരിച്ചു.

സി ബി ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് കോടതി

സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ വിവരങ്ങള്‍ വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നാണ് സത്യവാങ്മൂലം നല്‍കിയത്. ആരുടെയും വ്യക്തി വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ലെന്നും വാദമുണ്ട്.

ബഡ്ജറ്റില്‍ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തില്‍ ഉള്ളത്. സേവനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരോട് ആദരാവാണ് സന്ദേശത്തില്‍ ഉള്ളത്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെ.എസ്.ഐ.ടി.എം ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചത് – സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അടക്കം വിവിരങ്ങള്‍ പുറത്തുവിട്ടതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ടു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പെഗാസസ് ഡാറ്റ ചോര്‍ച്ചയുടെ സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, ക്ഷേമ പെന്‍ഷന്‍കാര്‍, സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം വരുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു വിവിധ വകുപ്പുകളില്‍ നിന്ന് ആധികാരികമായ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും ചെന്നിത്തല പറയുന്നു.

ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തോളം സ്വകാര്യ ഏജന്‍സികളെ എം പാനല്‍ ചെയ്യാന്‍ OSD ഇറക്കിയ ഉത്തരവിന്റെ കോപ്പിയും ചെന്നിത്തല പുറത്ത് വിട്ടു. സൈബര്‍ തട്ടിപ്പുകാരുടെ കൈകളിലേക്ക് സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ എത്താന്‍ ഇടയുണ്ടെന്നും, സ്വകാര്യത സംരക്ഷിക്കണമെന്ന നിയമവും നിര്‍ദേശവും നിലനില്‍ക്കെ സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതിയാണെന്നും ശിവശങ്കറിന്റെ റോളിലിരിക്കുന്ന സാംബശിവ റാവു ശിവശങ്കറിന്റെ അനുഭവം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും. പരസ്യവരുമാനത്തില്‍ ആവശ്യമായ തുക ഉപയോഗിച്ച് മുഴുവന്‍ പ്രീമിയം കൗണ്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ് ബെവ്‌കോയുടെ തീരുമാനം.

SHP പ്രീമിയം കൗണ്ടറിലെ ഒരു ഷെല്‍ഫില്‍ പരസ്യം ചെയ്യാന്‍ 5000 രൂപ ഈടാക്കുമെന്നാണ് ബെവ്‌കോ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ SHP പ്രീമിയം കൗണ്ടറുകളിലും പരസ്യം ചെയ്യാന്‍ മദ്യകമ്പനികള്‍ക്ക് കഴിയും.

പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകുപ്പികള്‍ വെയ്ക്കുന്നത് ബെവ്‌കോ ജീവനക്കാരാണ്. എന്നാല്‍, ഇനിമുതല്‍ ഏതു റാക്കില്‍ ഏത് ബ്രാന്‍ഡ് മദ്യകുപ്പികള്‍ വെയ്ക്കണമെന്ന് മദ്യകമ്പനികള്‍ക്ക് തീരുമാനിക്കാം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ പ്രത്യേകതകള്‍ ഉപഭോക്താവിന് പറഞ്ഞ് മനസ്സിലാക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ മദ്യ കമ്പനികള്‍ക്ക് അനുമതി നല്‍കും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണടിസ്ഥാനത്തിലാണ് മദ്യകമ്പനികള്‍ക്ക് കൗണ്ടറുകള്‍ വിട്ടുനല്‍കുക.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെയും കൊല്ലം കുണ്ടറയിലെയും പ്രീമിയം കൗണ്ടറുകളാണ് സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു

വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു

തിരുവനന്തപുരം: ആമച്ചലിൽ സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഹാളിലാണ് നാൽപതുകാരനായ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയും തേടിയിരുന്നു. കാട്ടാക്കട പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം.

രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ ഗിരീഷ് തയ്യാറായില്ല. കുടുംബവുമായി ഇയാൾ പിണങ്ങി കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗിരീഷിനെ അമ്മ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഏറെ നേരമായിട്ടും ഫോൺ എടുക്കാതിരുന്നതോടെയാണ് അമ്മ ബന്ധുവിനൊപ്പം വന്ന് പരിശോധിച്ചത്. അപ്പോഴാണ് ഹാളിൽ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ

ചെന്നൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിവരം കൂടി പുറത്തുവരുന്നത്.

ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.

ഡിഎംകെ- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഡിഎംകെയുമായി മാന്യമായ ധാരണ ഉണ്ടാകാത്ത പക്ഷം ടിവികെ പക്ഷത്തിനൊപ്പം നീങ്ങാനാണ് കോൺഗ്രസിന്റെ കരുനീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുര്‍വേദ ചികിത്സ നടത്തും

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുര്‍വേദ ചികിത്സ നടത്തും

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.

കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്

ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതം (സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുന്നു. 

പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

താടിയെല്ല് വേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

താടിയെല്ല് വേദന പലപ്പോഴും സമ്മർദ്ദം, പല്ല് വേദന, പനി എന്നിവയ്ക്കെല്ലാം കാണാറുണ്ട്. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെയും ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വേദന സാധാരണയായി മുഖത്തിന്റെ ഇടതുവശത്താണ് സംഭവിക്കുന്നത്.

തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം

അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. തിരക്കേറിയ ജീവിതങ്ങൾ, സമ്മർദ്ദം അല്ലെങ്കിൽ വേണ്ടത്ര ഉറക്കക്കുറവ് എന്നിവ മൂലമാണ് തങ്ങളുടെ ക്ഷീണം ഉണ്ടാകുന്നതെന്ന് സ്ത്രീകൾ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, പെട്ടെന്നുള്ള, അസാധാരണമായ ക്ഷീണം ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

പടികൾ കയറിയതിനുശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, വിശ്രമിക്കുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല സ്ത്രീകളും ഈ ലക്ഷണം ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണെന്ന് കരുതുന്നു. ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവയ്‌ക്കൊപ്പം തണുത്ത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന് അർത്ഥമാക്കാം.

നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

തലകറക്കമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. കാരണം അവ രക്തപ്രവാഹത്തിന്റെ അഭാവത്തിൽ ഉണ്ടാകാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു

ഇടുക്കി സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു. അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്. മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. 

കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീൽ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച് മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. 

സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്നാർ ഡി വൈ എസ് പി ആർ. ചന്ദ്രകുമാറിൻറെ നേതൃത്വത്തിൽ പോലീസ് സംഘം ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധവുമായി റിസോർട്ട് ഉടമയും സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി യോ​ഗം ദില്ലിയിൽ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്. പിബി തീരുമാനം വൈകീട്ട് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.