Monday, 9 March 2026

400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്

400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം മമ്പാട് വീട്ടിക്കുന്ന് നഗര്‍, പാലേമാടിന് സമീപം മരുത എന്നിവിടങ്ങളില്‍ നിന്നായി രണ്ട് രാജവെമ്പാലകളെയാണ് പിടികൂടിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച പാമ്പിനെ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പിടികൂടാനായത്

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെയാണ് ഈ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഒരു മാസത്തെ കണക്കെടുത്താല്‍ മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട നാനൂറോളം പാമ്പുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

രാത്രിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക. പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ക്കും കല്ലുകള്‍ക്കും സമീപം നടക്കുമ്പോള്‍ ശ്രദ്ധിക്കുക,വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകള്‍, പഴയ ടയറുകള്‍, കല്ല് കൂനകള്‍ എന്നിവ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളാണ്.വേനല്‍ക്കാലത്ത് തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളില്‍ കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈകുന്നേരങ്ങളില്‍ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂക്കി വിളിച്ചത്. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും മേയര്‍ ഒ സദാശിവനും റോഡ് ഷോയില്‍ ഉണ്ടായിരുന്നു. റോഡ് ഷോ കടന്നുപോകുമ്പോള്‍ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്ത് കൈവീശി കാണിച്ചിരുന്നു. ഇൌ സമയത്താണ് കൂക്കിവിളിയുണ്ടായത്. എന്നാല്‍ മന്ത്രി ഗൗനിക്കാതെ റോഡ് ഷോ തുടര്‍ന്നു.

മിനിമം വേതനം 40,000 ആക്കാമെന്ന ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം. അതിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതോടെ മലബാര്‍ മേഖലയില്‍ ഭൂരിഭാഗം ആശുപത്രികളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.

ന്യായമായ വേതന വര്‍ധനവ് നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളില്‍ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ  ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു

കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു

പാലാ:കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ 2026 ലെ മുനിസിപ്പൽ പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ചേർന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി KHRA യുടെ ഓൺ ലൈൻ ന്യൂസ് പ്ലാറ്റ്ഫോമും അസോസിയേറ്റ് ചെയ്ത്‌ ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു.മാർച്ച് 10 തിയതി ചൊവ്വാഴ്ച 11.30 ന് പാലാ മുനിസിപ്പൽ ഓഫീസിൽ വെച്ച് ഖര പാലാ യൂണിറ്റ് കൈമാറുന്നു. പാലാ മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരായ അറ്റലി സാർ, അനിൽ സാർ, രഞ്ജിത് സാർ, ഡോ. ഗീതാ ദേവി ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയിലാണ് മുൻസിപ്പാലിറ്റിയുടെ പദ്ധതിയിൽ കെ എച്ച് ആർ എ പാലാ യൂണിറ്റ് ചേരുവാൻ തീരുമാനിച്ചത്.

കെ.എച്ച്.ആർ.എ സാന്ത്വന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്‌. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് സുരക്ഷ പദ്ധതി. കേരളത്തിൽ ആദ്യമായിട്ട് ഒരു സംഘടനയിലെ അംഗങ്ങൾക്കൊപ്പം അവരുടെ തൊഴിലാളികളെയും കൂടി പദ്ധതിയിൽ ചേർക്കാം എന്ന രീതി KHRA ആവിഷ്കരിച്ചത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു. മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിസിൻ തോമസ് (സംസ്ഥാന കമ്മിറ്റിയംഗം ,ഹോട്ടൽ ന്യൂസ് എഡിറ്റർ ) ബേബി ഓമ്പള്ളി ( യൂണിറ്റ് പ്രസിഡണ്ട്) എം.ഡി ദേവസ്യ (വൈസ് പ്രസിഡണ്ട് ) സുരേഷ് എം.പി (ട്രഷറർ) എന്നിവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആ പ്രചാരണവും ഭീഷണിയും തിരിച്ചടിയായി, അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു

ആ പ്രചാരണവും ഭീഷണിയും തിരിച്ചടിയായി, അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു

ബക്രീദും തിരഞ്ഞെടുപ്പും അടുത്തതോടെ അന്യസംസ്ഥാന തൊഴിലാളികള് കൂട്ടത്തോടെ നാടുവിടുന്നു. വോട്ടർ പട്ടിക പുതുക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില് വോട്ട് ചെയ്തില്ലെങ്കില് ആയുഷ്ക്കാലം വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രചാരണവും റേഷൻ കാർഡില്നിന്ന് പേര് വെട്ടുമെന്ന ഭീഷണിയുമാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്.
അസാം, പശ്ചിമബംഗാള് എന്നിവിടങ്ങളില് നിന്നുള്ള തൊഴിലാളികളാണ് കേരളത്തില് കൂടുതലായുള്ളത്. ഇതോടെ കൂലിപ്പണി മുതല് ചെറുകിട കമ്ബനികള്, പ്ലൈവുഡ് മേഖല, കെട്ടിട നിർമ്മാണം, ഹോട്ടല്, റെസ്റ്റോറന്റുകള് എന്നിവിടങ്ങളില് ആളെ കിട്ടാത്ത അവസ്ഥയുണ്ട്. കർഷകരും ആശങ്കയിലാണ്.
വോട്ട് ചെയ്യാൻ എത്തണമെന്ന കർശന നിർദ്ദേശമാണ് നാട്ടില്നിന്ന് ഇവരെ തേടിയെത്തുന്നത്. വലിയ വാഗ്ദാനങ്ങളുമുണ്ട്. പോകുന്നവർക്ക് ട്രെയിനുകളില് ബള്ക്ക് ടിക്കറ്റ് ബുക്കിംഗ് വിവിധ രാഷ്ട്രീയ പാർട്ടികള് നടത്തിയിട്ടുണ്ട്. എല്ലാ വർഷവും ബക്രീദിന് നാട്ടില് പോകുന്നത് മിക്ക തൊഴിലാളികളുടെയും രീതിയാണ്. ഇക്കുറി തിരഞ്ഞെടുപ്പ് കഴിയാതെ തിരിച്ചുവരില്ലെന്നാണ് ഇവർ തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്.
സ്തംഭിച്ച്‌ തൊഴില്മേഖല
ഉത്തരേന്ത്യൻ തൊഴിലാളികള് നാടുകളിലേക്ക് പോകുന്നതോടെ സമസ്ത മേഖലയും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ആള്ക്ഷാമം രൂക്ഷമായതോടെ പണിക്കൂലി വർദ്ധിപ്പിച്ചത് മലയാളികള്ക്ക് തിരിച്ചടിയാവുന്നുണ്ട്. 800 രൂപ നല്കിയിരുന്ന സ്ഥാനത്ത് 1100 രൂപയാണ് ഇപ്പോള് ദിവസക്കൂലിയായി ചോദിക്കുന്നത്.
തൊഴിലാളികളുടെ മടക്കം കൂടുതല് ബാധിക്കുന്നത് പൈനാപ്പിള് കർഷകരെയാണ്. ഇരുപതിനായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളില് മാത്രം പൈനാപ്പിള് കൃഷി രംഗത്ത് ജോലി ചെയ്യുന്നത്. മൂവാറ്റുപുഴ, പെരുമ്ബാവൂർ മേഖലകളില്നിന്ന് അഞ്ഞൂറോളം പേരാണ് ഇന്നലെ മാത്രം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം പേർ പോയിട്ടുണ്ട്.
നെല്കൃഷിക്കും വിന
തൊഴിലാളി ക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെല്കൃഷിയില്നിന്ന് കർഷകരെ അകറ്റിത്തുടങ്ങിയപ്പോഴാണ് ആശ്വാസമായി അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. വർഷങ്ങളായി നെല്കർഷകർ നിലമൊരുക്കാനും ഞാറുനടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാള് സ്വദേശികളെയാണ്. ഒരേക്കർ വയലില് ഞാറ് പറിച്ചുനടുന്നതിന് അന്യസംസ്ഥാന തൊഴിലാളികള്ക്ക് 5000- 5500 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തും. മൂന്നോ നാലോ മണിക്കൂർകൊണ്ട് പണി തീർക്കും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കില് 18 മുതല് 22 പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ഈ ജോലി തീർക്കുക. ഒരാള്ക്ക് 400- 450 രൂപ കൂലിയും മറ്റ് ചെലവുകളും നല്കണം.
31.4 ലക്ഷം
കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഏകദേശ കണക്ക് (കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പഠനം)
6-8 ലക്ഷം
എറണാകുളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചികിത്സാപിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി വീണ്ടും സ്കൂളിലേക്ക്; ഹൃദയം നിറച്ച് വരവേറ്റ് സഹപാഠികൾ

ചികിത്സാപിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി വീണ്ടും സ്കൂളിലേക്ക്; ഹൃദയം നിറച്ച് വരവേറ്റ് സഹപാഠികൾ

പാലക്കാ‌ട്: പാലക്കാട് ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനി 6 മാസങ്ങൾക്ക് ശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണ് സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് പ്രതിപക്ഷ നേതാവ് വിനോദിനിക്ക് കൃത്രിമകൈ വെച്ചു നൽകിയിരുന്നു.

സെപ്തംബർ 24ന് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. പാലക്കാട് ജില്ല ആശുപതിയിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴ മൂലം വലതു കൈ മുറിച്ചു മാറ്റിയപ്പോൾ തീർത്തും വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയായിരുന്നു വിനോദിനി. രാവിലെ 9.30ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി ഒഴിവു പാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിയാക്കായി കാത്തിരിപ്പുണ്ടായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈൻ വഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി. എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം. സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ ആണ് ശനിയാഴ്ച പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായാണ് യുവതി സൗത്ത് പൊലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു.

2022 ല്‍ എളംകുളത്തെ തന്‍റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരായ ആരോപണങ്ങൾ ചിദംബരം നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉണ്ടായ ഇടപെടലുകൾ ഒരു സിനിമാ പദ്ധതിയുടെ നിർമ്മാണ സമയത്ത് ഉണ്ടായ പൂർണ്ണമായും പ്രൊഫഷണൽ സ്വഭാവമുള്ള ഒന്നായിരുന്നുവെന്നാണ് ചിദംബരത്തിന്‍റെ വാദം. പരാതി ഏകദേശം നാല് വർഷം കഴിഞ്ഞിട്ടാണ് നൽകിയതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, സംവിധായകന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങൾ ഉയർത്തിയതെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ, ചിദംബരം മുമ്പ് ബോംബെ ഹൈക്കോടതിയിൽ സിവിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നുവെന്നും, മാധ്യമ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തെക്കുറിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് പരാതിക്കാരി ഒഴിവാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് കമ്മിറ്റി ചിത്രം ഇന്ന് കാണില്ല

വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് കമ്മിറ്റി ചിത്രം ഇന്ന് കാണില്ല

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കാണുമെന്നായിരുന്നു സിബിഎഫ്സി റിവൈസിം​ഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നാണ് വിശദീകരണം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിംഗ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ന് മുടങ്ങിയ സ്ക്രീനിംഗ് ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ സൂചനകൾ ഒന്നുമില്ല.

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് റിലീസ് നീളും എന്നുള്ളതാണ് ജനനായകന് മുൻപിലെ ഇപ്പോഴത്തെ പ്രതിസന്ധി.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.