Saturday, 14 March 2026

ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം, സംഭവം സിന​ഗോ​ഗ് ആക്രമണത്തിന് പിറ്റേ ദിവസം, പിന്നിൽ ഇസ്ലാമിക സംഘമെന്ന് ആരോപണം

ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം, സംഭവം സിന​ഗോ​ഗ് ആക്രമണത്തിന് പിറ്റേ ദിവസം, പിന്നിൽ ഇസ്ലാമിക സംഘമെന്ന് ആരോപണം

ആംസ്റ്റർഡാം: നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം. ജൂത സമൂഹത്തിനെതിരെയുള്ള ലക്ഷ്യം വച്ചുള്ള ആക്രമണമാണ് സ്ഫോടനമെന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പറഞ്ഞു. രാത്രിയിലായിരുന്നു സംഭവം. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി. ചെറിയ രീതിയിൽ മാത്രമാണ് സ്കൂളിന് നാശനഷ്ടമുണ്ടായത്. ആളപായം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യൽ യുദ്ധം കനക്കുന്ന സാഹചര്യത്തിലാണ് ആംസ്റ്റർഡാമിൽ ആക്രമണം. നേരത്തെ ഒസ്ലോയിൽ യുഎസ് എംബസിയിലും ആക്രമണം നടന്നിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സിനഗോഗിന്റെ പ്രവേശന കവാടത്തിൽ സ്ഫോടനവും തീപിടുത്തമുണ്ടായിരുന്നു. സിനഗോഗ് ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം ഉണ്ടായ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാല് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പിന്നീട് പറഞ്ഞു.

റോട്ടർഡാം സ്ഫോടനത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു ഇസ്ലാമിക സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നെതർലാൻഡ്‌സിലെ ജൂത സംഘടന പറഞ്ഞു. ഈ ആഴ്ച ആദ്യം ബെൽജിയൻ നഗരമായ ലീജിൽ നടന്ന സിനഗോഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേ സംഘം ഏറ്റെടുത്തിരുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി, പമ്പുകളില്‍ നിയന്ത്രണം; നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി, പമ്പുകളില്‍ നിയന്ത്രണം; നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

രാജ്യത്തെ ജനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്.

സുരക്ഷിതമല്ലാത്ത പാത്രങ്ങളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇത്തരത്തിലുള്ള ഇന്ധന സംഭരണം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പമ്പുകൾക്ക് നിർദ്ദേശം നൽകി. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിർദേശം നൽകി. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്‌നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സംഗീതജ്ഞനും, കവിയും, എഴുത്തുകാരനുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. 2025 ലെ ജ്ഞാനപീഠ പുരസ്കാരമാണിത്. 1 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമാൻ പുരസ്‌കാരം.

പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് ആർ വൈരമുത്തു. നേരത്തെ രാജ്യം പത്മഭൂഷൺ, പത്മശ്രീ നൽകി ആദരിച്ചിരുന്നു. സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുവെച്ച അദ്ദേഹം ഇതിനോടകം ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇന്ധന വിതരണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്

എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകരുത്. കൃത്യമായി പാചക വാതകം ജനങ്ങള്‍ക്ക് ലഭിക്കും. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കടക്കുന്ന കപ്പലുകളില്‍ ആറെണ്ണം എല്‍പിജി ടാങ്കറുകള്‍. ഒരെണ്ണം എല്‍എന്‍ജി ടാങ്കര്‍. നാലെണ്ണം അസംസ്‌കൃത എണ്ണ ടാങ്കറുകള്‍. ഗാര്‍ഹിക ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന. എല്‍പിജി ഉല്‍പാദനം 31 ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് ഉറവിടങ്ങളില്‍ നിന്നും ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്‍ഗണന തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ് – മന്ത്രാലയം വ്യക്തമാക്കി.

പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ബുക്കിങ് 89 ലക്ഷമായി ഉയര്‍ന്നു. അനാവശ്യ പരിഭ്രാന്തി വേണ്ട. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. എല്‍പിജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നു. എല്‍പിജി പൂഴ്ത്തിവച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണം. നഗരമേഖലകളില്‍ 25 ദിവസം, ഗ്രാമീണ മേഖലകളില്‍ 45 ദിവസം എന്നിങ്ങനെ ഇടവേളകള്‍ പാലിക്കണം – മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചെന്ന് ഷിപ്പിംഗ് മന്ത്രാലയ ജോയിന്‍ സെക്രട്ടറി രാജേഷ് സിന്‍ഹ പറഞ്ഞു. പശ്ചിമേഷ്യന്‍ മേഖലയിലുള്ള എല്ലാ നാവികരും സുരക്ഷിതരാണ്. യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കടന്ന 24 കപ്പലുകളില്‍ രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മൂസ് കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തി. 46000 ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നു – അദ്ദേഹം വ്യക്തമാക്കി.

സിവിലിയന്‍ മേഖലകളെയും ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ചര്‍ച്ചയിലൂടെയും നയതന്ത്രമാര്‍ഗത്തിലൂടെയും പ്രശ്‌നപരിഹാരമുണ്ടാക്കണം. ഊര്‍ജ സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണ്. നയതന്ത്ര ഇടപെടല്‍ കാരണമാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ കുടുങ്ങിയ ഇറാന്‍ പൗരന്മാര്‍ക്ക് മടങ്ങി പോകുവാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറാന്‍ സജ്ജീകരിച്ചു. ഐറിസ് ലവാന്റെ നാവികചരടക്കം ചാര്‍ട്ടേഡ് വിമാനത്തില്‍ മടങ്ങി. എന്നാല്‍ പടക്കപ്പല്‍ കൊച്ചിയില്‍ തന്നെയാണുള്ളത്. ഫെബ്രുവരി 28 മുതല്‍ നിരവധി ഇന്ത്യക്കാര്‍ മടങ്ങിയെത്തി. ഓരോ ദിവസവും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ഒമാനില്‍ ഉണ്ടായ ആക്രമണത്തില്‍ 2 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. 10 പേര്‍ക്ക് പരുക്കേറ്റു. നിലവിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും. നടപടിക്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ഇതുവരെ കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. ഒരാളെ കാണാനില്ല – അദ്ദേഹം വിശദമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തമിഴ്‌നാട്ടിൽ ബിജെപിയുമായി ഒരു സഖ്യവുമില്ല'; അഭ്യൂഹങ്ങളും മാധ്യമവാർത്തകളും തള്ളി ടിവികെ

'തമിഴ്‌നാട്ടിൽ ബിജെപിയുമായി ഒരു സഖ്യവുമില്ല'; അഭ്യൂഹങ്ങളും മാധ്യമവാർത്തകളും തള്ളി ടിവികെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന മാധ്യമവാർത്തകൾ തള്ളി വിജയ് യുടെ തമിഴക വെട്രി കഴകം. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചു.

ജനങ്ങളുടെ പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എന്നും ടിവികെ നേതാവ് പറഞ്ഞു. പാർട്ടി മെമ്പർമാർ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനകൾ മാത്രം വിശ്വസിക്കണമെന്നും നിർമൽ കുമാർ വ്യക്തമാക്കി. മാർച്ച് 13നാണ് പാർട്ടി ജില്ലാ സെക്രട്ടറിമാരുൾപ്പെട്ട ഓൺലൈൻ യോഗം നടന്നത്. പാർട്ടിയുടെ ജയസാധ്യതകളും മറ്റുമാണ് അതിൽ ചർച്ചയായത്. യോഗത്തിൽ ജില്ലാ സെക്രട്ടറിമാരാണ് സഖ്യമുണ്ടെങ്കിൽ ജയസാധ്യത വർധിക്കും എന്ന അഭിപ്രായം മുൻപോട്ടുവെച്ചത്. അല്ലാതെ എൻഡിഎയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടില്ല എന്നും നിർമൽ കുമാർ പറഞ്ഞു.

അതേസമയം, ടിവികെ സഖ്യവാർത്തകളിൽ പ്രതികരിക്കാൻ സംസ്ഥാന ബിജെപി തയ്യാറായിട്ടില്ല. ടിവികെയുമായി സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ കൃത്യമായ മറുപടി നൽകിയില്ല. നിങ്ങൾ സഖ്യത്തെകുറിച്ചാണോ വേവലാതിപ്പെടുന്നത് എന്നും എന്റെ പ്രശ്നം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് എന്നുമായിരുന്നു നൈനാർ നാഗേന്ദ്രന്റെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെയാണ് ടിവികെ നേതാവ് തന്നെ തള്ളിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊജ്തബയ്ക്ക് ഗുരുതര പരിക്കെന്ന് അമേരിക്ക; ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമെന്നും അവകാശവാദം

മൊജ്തബയ്ക്ക് ഗുരുതര പരിക്കെന്ന് അമേരിക്ക; ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമെന്നും അവകാശവാദം

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ അലി ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്ന അവകാശവാദവുമായി അമേരിക്ക.യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ട ആക്രമണത്തിലാണ് മൊജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് ഹെഗ്സെത്ത് പറയുന്നത്.

ആക്രമണത്തിൽ മൊജ്തബയുടെ കാലുകൾ നഷ്ടപ്പെട്ടുവെന്നും, വയറിനോ കരളിനോ ഗുരുതരമായി പരിക്കേറ്റു എന്നുമാണ് ഹെഗ്സെത്ത് പറയുന്നത്. മൊജ്തബയുടെ ആദ്യ സന്ദേശത്തില്‍ സംശയമുണ്ട് എന്നും ദുർബലമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നും ഹെഗ്സെത്ത് പറഞ്ഞു. വീഡിയോയോ ശബ്ദമോ ആയല്ല സന്ദേശം. മൊജ്തബ ജീവിച്ചിരിപ്പുണ്ടാകാം, പക്ഷെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമായെന്നും അവർ എലികളെ പോലെ മാളത്തില്‍ ഒളിച്ചുവെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.

മൊജ്തബ നിലവിൽ ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് എന്നും കോമയിലാണ് ഉള്ളത് എന്നുമാണ് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നത്. സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ കർശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തീവ്ര പരിചരണ വിഭാഗത്തിലാണ് മൊജ്തബ ഇപ്പോഴുള്ളതെന്നുമാണ് റിപ്പോർട്ട്.

മൊജ്തബയെ കാണിക്കാതെയാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദേശം വായിക്കപ്പെട്ടത് എന്നത് സംശയത്തിനിടയാക്കുന്നു എന്നും 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ വാർത്താ അവതാരകയാണ് മൊജ്തബയുടേതെന്ന പേരിൽ വന്ന സന്ദേശം വായിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരുമെന്നുമായിരുന്നു മൊജ്തബയുടെ സന്ദേശം.

'ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരും. അയല്‍ രാജ്യങ്ങളുമായുളള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവയ്ക്കൂ. കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുളള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും', മൊജ്തബ ഖമനയിയുടെ സന്ദേശം ഇങ്ങനെയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

മാർച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

ന്യൂ ഡൽഹി: ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.

ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.

നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.

ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും വിമാനനിരക്കുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിൽ 399 രൂപയാണ് അധികമായി ഈടാക്കുന്നത്.

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല. 