Wednesday, 18 March 2026

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

ജഗ്തിയാൽ: തെരുവുനായ ആക്രമിച്ച് ചികിത്സയിൽ കഴിഞ്ഞത് 15 മാസം. തെലങ്കാനയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആൺകുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നൽകിയിരുന്നു. എന്നാൽ സംക്രാന്തി അവധിക്കിടെ മണിതേജ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. പിന്നാലെ തന്നെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് 8വയസുകാരന്റെ അവസ്ഥ ഗുരുതരമായത്. വിദഗ്ധ ചികിത്സയ്ക്കായി എട്ട് വയസുകാരനെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച രാത്രി മണിതേജയുടെ അവസ്ഥ വഷളാവുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതോടെ ഫലത്തില്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതിനിടയിലും എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 90-ഓളം കപ്പലുകള്‍ ഇതുവഴി കടന്നുപോയതായി റിപ്പോര്‍ട്ട്. മാരിടൈം ഡാറ്റാ ഏജന്‍സികളായ ലോയ്ഡ്സ് ലിസ്റ്റും കെപ്ലറും നല്‍കുന്ന വിവരമനുസരിച്ച്, യുദ്ധം തുടങ്ങിയ മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ ഇറാന്‍ 1.6 കോടി (16 ദശലക്ഷം) ബാരലിലധികം എണ്ണയാണ് കയറ്റുമതി ചെയ്തത്.

രഹസ്യമായി സഞ്ചരിക്കുന്ന 'ഡാര്‍ക്ക്' കപ്പലുകള്‍

ഉപരോധങ്ങള്‍ മറികടക്കാന്‍ റഡാറുകളില്‍ പെടാതെ രഹസ്യമായി സഞ്ചരിക്കുന്ന, ഇറാനുമായി ബന്ധമുള്ള 'ഡാര്‍ക്ക്' കപ്പലുകളാണ് ഇതില്‍ കൂടുതലും കടന്നുപോയത്. മുന്‍പ് പ്രതിദിനം 100 മുതല്‍ 135 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വെറും 89 കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഇതില്‍ 16 എണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഈ മേഖലയില്‍ ഇതിനോടകം 20 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പല കപ്പലുകളും തങ്ങള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ ചൈനീസ് ജീവനക്കാരാണുള്ളതെന്നോ കാണിക്കുന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം നിലവില്‍ ചൈനയാണ് ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഇപ്പോഴും വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് സൂചന.

ഇന്ത്യയ്ക്കും പാകിസ്ഥാനും സുരക്ഷാ പാത

ചില രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ തങ്ങളുടെ കപ്പലുകള്‍ സുരക്ഷിതമായി ഇതുവഴി കടത്തിവിടുന്നുണ്ട്. എല്‍.പി.ജി വഹിച്ചുകൊണ്ട് ഇന്ത്യയുടെ 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ ഇതിലൂടെ കടന്നുപോയി. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ 'കറാച്ചി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറും കഴിഞ്ഞ ദിവസം കടന്നുപോയി. എണ്ണ ടാങ്കറുകള്‍ കടത്തിവിടാന്‍ ഇറാഖും ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരനുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു.

അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന സംഘത്തിലുള്ളവരാണ് ഇവർ. ഇവരെ കൂടാതെ 14 യുക്രൈയിൻ പൗരന്മാർ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരരുമായി അറസ്റ്റിലായ വിദേശികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമാറിലേക്ക് വലിയ തോതിൽ ഡ‍്രോണുകൾ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും

ദില്ലി: കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില വഷളായാൽ 2050 ആകുമ്പോഴേക്കും ഓരോ വർഷവും ലക്ഷക്കണക്കിന് പേർ മരണപ്പെടുമെന്ന് പഠനം. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ജനങ്ങളെ കൊടും ചൂട് ഗുരുതരമായി ബാധിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകിമെന്നും റിപ്പോർട്ട്. ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകുമെന്നും പഠനം പറയുന്നു. അർജന്റീനയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിട്ടുള്ളത്.

156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ഉയർന്ന താപനില വ്യായാമത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അകാല മരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, ശരാശരി താപനില 27.8°C ന് മുകളിൽ പോകുന്ന ഓരോ മാസവും ആഗോളതലത്തിൽ 1.85 ശതമാനത്തോളം മനുഷ്വരുടെ അധ്വാനക്കുറവ് കൂടുമെന്നും പഠനം പറയുന്നു.

മധ്യ അമേരിക്കയുടെ ചില ഭാഗങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ ഏറ്റവും ചൂടേറിയ ചില പ്രദേശങ്ങളിൽ ഇത് നാല് ശതമാനം വരെ ഉയരാമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് ജീവിത ശൈലിയെ ഗുരുതരമായി ബാധിക്കും. കൂടാതെ ഉയർന്ന താപനില ശരീരത്തിന് അധിക സമ്മർദ്ദം ചെലുത്തുന്നുവെന്നും, ഹൃദയ സമ്മർദ്ദം കൂടുന്നതിന് കാരണമാകുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഫലമായി ആളുകൾ വ്യായാമം ചെയ്യാനുള്ള സാധ്യത കുറയുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനും കാരണമാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അത്തരമൊരു നിലപാട് വിധവകളുടെ പുനർ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. 2009 ജൂൺ 16നുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ വാഹന ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

ഭർത്താവിന്റെ മരണ സമയത്ത് യുവതി ജോലി ചെയ്തിരുന്നതും പിന്നീട് പുനർവിവാഹം നടത്തിയതും പരിഗണിച്ച് ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ യുവതി പുനർ വിവാഹം നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നിർണായകമെന്നും കോടതി വ്യക്തമാക്കി. പുനർ വിവാഹത്തെ അടിസ്ഥാനമാക്കി ആശ്രിതാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. ഇതിനിടെ, പുനർ വിവാഹത്തിന് ശേഷം ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ നഷ്ട പരിഹാരം ഹൈക്കോടതി 16.25 ലക്ഷം രൂപയായും വർധിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

കുവൈറ്റിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു. ഹാജർ രേഖകളിൽ കൃത്രിമം കാട്ടി തട്ടിപ്പ് നടത്തിയതിനാണ് കുവൈറ്റ് ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്. രണ്ട് വർഷം കഠിനതടവും ഓരോരുത്തർക്കും 3,000 ദിനാർ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതികൾ ജോലിക്ക് വരാതെ ഹാജർ പട്ടികയിൽ വ്യാജരേഖ ചമയ്ക്കുകയും ഏകദേശം 2,500 ദിനാറോളം ശമ്പളമായി കൈപ്പറ്റുകയും ചെയ്തു. പണം തട്ടിപ്പ്, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

അതിനിടെ അന്വേഷണ വേളയിൽ തട്ടിയെടുത്ത തുക ജീവനക്കാർ തൊഴിലുടമയ്ക്ക് തിരികെ നൽകിയിരുന്നു. ഈ സാഹചര്യം പരിഗണിച്ച കോടതി ശിക്ഷ നടപ്പിലാക്കുന്നത് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇളവ് ലഭിക്കാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്ന് വർഷത്തേക്ക് സൽസ്വഭാവം പാലിക്കുമെന്ന് ഉറപ്പ് നൽകുക, ഓരോ പ്രതിയും 3,000 ദിനാർ വീതം ജാമ്യത്തുക കെട്ടിവയ്ക്കുക, ഈ കാലയളവിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് ശിക്ഷ ഒഴിവാക്കാനായി പാലിക്കേണ്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ടി.കെ. കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികള്‍ക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസന്‍. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു. ഇതോടെ കൂടെയുള്ളവര്‍ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാസന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകളുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ മേഖലക്ക് സമീപം കാട്ടാനയുടെ സാന്നിധ്യമുണ്ടായതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.