Saturday, 28 March 2026

താത്ക്കാലികമായി സിലിണ്ടർ നൽകുന്നവർക്ക് മൂന്നാറിലേക്ക് ട്രിപ്പ്; ഓഫറുമായി ആലുവയിലെ ഹോട്ടൽ

ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ പറഞ്ഞു

പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.

കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ, ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റം വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി,പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, റബ്ബർ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി; നാല് പേർ കസ്റ്റഡിയിൽ

അരൂ‍ർ: അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി. പല്ലാക്കൽ വീട്ടിൽ സുൽഫിക്കറിനാണ് (40)മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഇയാളെ ഗുരുതര പരിക്കോടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുൽഫിക്കറിൻ്റെ സുഹൃത്തിൻ്റെ പുരയിടത്തിലേക്ക് കാളിയാർ മഠത്തിലെ ചില നിർമാണ സാമഗ്രികൾ ഇട്ടിരുന്നു. അത് ചോദ്യം ചെയ്തതിന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു അന്തേവാസികൾ സുൽഫിക്കറെ പിടിച്ചു വലിച്ച് മഠത്തിന്റെ കോമ്പൗണ്ടിൽ കയറ്റി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടാൽ അറിയാവുന്ന ഏഴ് പേർക്കെതിരെയും അരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ

സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ. ആഗോള ഊർജ്ജ പ്രതിസന്ധികൾക്കിടയിൽ പ്രധാന വ്യവസായങ്ങളുടെ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകൾക്കും മറ്റ് തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾക്കും തീരുമാനം വലിയ ആശ്വാസമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ ഇരട്ട കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം

പത്തനംതിട്ട കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽ കെ ജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ഇരുവർക്കും പ്രാഥമികമായ ചികിത്സ നൽകിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോജില പാസിലെ ഹിമപാതത്തിൽ 6 മരണം

സോജില പാസിലെ ഹിമപാതത്തിൽ 6 മരണം

ജമ്മു കശ്മീർ സോജില പാസിലെ ഹിമപാതത്തിൽ മരണം 6 ആയി. വാഹനം വൻതോതിൽ മഞ്ഞുവീഴ്ചയിൽ പെട്ടതിനെ തുടർന്ന് അഞ്ച്‌ പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. അഞ്ചോളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീനഗർ – ലേ ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്.

വാഹനങ്ങൾ ഇനിയും സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനവും മേഖലയിൽ നടക്കുകയാണ്. സംസ്ഥാന ദുരന്ത സേനയുടെയും, ബോർഡർ റോഡ് ഓർഗനൈസേഷന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കാർഗിലിൽ നിന്ന് ശ്രീനഗറിലേക്ക് പോയവരാണ് ഹിമ പാതത്തിൽ അകപ്പെട്ടത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

ടെഹ്രാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.