Sunday, 29 March 2026

ചൂട് കൂടുന്നു നാരങ്ങയുടെ വിലയും

SHARE


 

എറണാകുളം ∙ പൊള്ളുന്ന ചൂട് ഒന്ന് തണുപ്പിക്കാമെന്ന് വച്ചാൽ  ഒരു നാരങ്ങവെള്ളം കുടിച്ചേക്കാമെന്ന്  കരുതിയാൽ പോക്കറ്റും ചൂടാകും. കൊടുംചൂടിൽ വലയുന്ന ജനങ്ങൾക്ക് ’ ചെറുനാരങ്ങ വില. കിലോഗ്രാമിനു 150–160 രൂപ വരെയായി ചില്ലറവില. ഇതോടെ, പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളിൽ 30/ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. ഒരാഴ്ച മുൻപ് കിലോഗ്രാമിന് 120 രൂപയായിരുന്നു ചെറുനാരങ്ങാ വില. ചൂടു കൂടിയതോടെ, നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്. ബേക്കറികൾ, ജൂസ് കടകൾ തുടങ്ങിയവർക്ക് വിലവർധന തിരിച്ചടിയാണ്. തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയർന്നു തന്നെ തുടരാനാണ് സാധ്യത

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.