Saturday, 28 March 2026

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

ടെഹ്രാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍

ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ പാകിസ്താന്‍ എംബസിക്ക് സമീപം ഇസ്രയേല്‍-യുഎസ് ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പാകിസ്താന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങളുടെ ഉദ്യോഗസ്ഥരെ തൊട്ടാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് പാകിസ്താന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

'ഇസ്രയേല്‍ ഓര്‍ത്തോളൂ. ഞങ്ങള്‍ ഖത്തറല്ല. ലോകത്ത് എവിടെയെങ്കിലുമുള്ള ഞങ്ങളുടെ നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും', എന്നാണ് പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞത്. വ്യാഴാഴ്ച തെഹ്‌റാനില്‍ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയിരുന്നു. തെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്ക് സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ എംബസിയുടെ കോമ്പൗണ്ടിന് കേടുപാടോ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിക്കോ സംഭവിച്ചിട്ടില്ല. വ്യാഴാഴ്ച തെഹ്‌റാന് പുറമേ കാഷാന്‍, ആബാദാന്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിന്നോട്ടില്ലെന്ന് സുചന നൽകി അമേരിക്ക; പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കും

പിന്നോട്ടില്ലെന്ന് സുചന നൽകി അമേരിക്ക; പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കും

പശ്ചിമേഷ്യൻ സംഘര്‍ഷ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി വിന്യസിക്കാനൊരുങ്ങി അമേരിക്ക. ഇറാനെതിരായ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍പ്പിച്ചിച്ചതായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. അതേസമയം യുഎസ് സേന തമ്പടിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഭാഗിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചു എന്നായിരുന്നു ഇന്ന് രാവിലെ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരമാണ് താല്‍ക്കാലിക വെടി നിര്‍ത്തല്‍ നീട്ടിയതെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയിലും പശ്ചിമേഷ്യയിലെ സൈനിക ശേഷി കൂട്ടാനൊരുങ്ങുകയാണ് അമേരിക്ക. സംഘര്‍ഷ മേഖലയില്‍ 10,000 സൈനികരെ കൂടി വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം.

ഇറാനും തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. യുഎസ് സേന തമ്പടിച്ചിരിക്കുന്ന താവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ സേന മുന്നറിയിപ്പ് നല്‍കി. ഇത്തരം മേഖലകളിലുള്ള സാധാരണക്കാരായ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഐആര്‍ജിസി ആവശ്യപ്പെട്ടു. അതേസമയം ഇറാനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ‌

ഇറാനിലെ ജനവാസ മേഖലയായ കോം പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നാവിക സേനയുടെ തന്ത്രപ്രധാന മേഖല ആകമിച്ചതായും ഇസ്രയേല്‍ വ്യക്തമാക്കി. മിസൈലുകളും മൈനുകളും നിര്‍മിക്കുന്ന കേന്ദ്രം തകര്‍കത്തതായാണ് ഇസ്രായേല്‍ സേനയുടെ അവകാശവാദം. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് ഇറാനും നല്‍കുന്നത്. ഇതിനിടയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള ഇടപെടലും മധ്യസ്ഥ രാജ്യങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ഡ്രൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിയെങ്കിലും ആശയവിനിമയം നടക്കുന്നുണ്ടെന്നും ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം അടിച്ചമര്‍ത്തിയതിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ. കാർക്കി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേപ്പാള്‍ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിഞ്ജ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെ പി ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു. നേപ്പാളിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെൻസി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെ പി ശർമ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി 10 വർഷം വരെ തടവ് ശിക്ഷ നൽകാൻ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്ക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാ​ഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർ‌ക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. ‍സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാ‍ർ ആരോപിക്കുന്നത്. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 27 March 2026

അജി മർക്കോസ് നൽകിയ പരാതിയിലുള്ള കെട്ടിടം പൊളിച്ചു നീക്കി

അജി മർക്കോസ് നൽകിയ പരാതിയിലുള്ള കെട്ടിടം പൊളിച്ചു നീക്കി

പാലാ :തന്റെ സമരം പാതി വിജയം കണ്ടെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പാലാ നഗരസഭാ ആഫീസിനു മുൻപിൽ ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ 51 കാരൻ അജി മാർക്കോസ്.അജി മാർക്കോസ് അന്ന് പറഞ്ഞ കാര്യങ്ങളിൽ പകുതി വിജയം കണ്ടു.വിവാദ കെട്ടിടം ഇന്നലെ പൊളിച്ചു നീക്കുകയുണ്ടായി .

രാത്രിയുടെ മറവിലാണ് പൊളിച്ചു മാറ്റിയത് പ്രശ്നം തീർന്നില്ല എന്ന്  അജി മാർക്കോസ് പറയുന്നു .പി ഡബ്ലിയൂ ഡി യുടെ സ്ഥലം കയ്യേറിയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പിന്തുണയോടെ കയ്യേറ്റം നടത്തിയത്.സ്ഥലത്തിന്റെ അടിത്തറ പൊളിച്ചു നീക്കി .സ്ഥലം ജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നു കൊടുക്കും വരെ തന്റെ സമരം തുടരുമെന്നാണ് അജി മാർക്കോസ് അഭിപ്രായപ്പെട്ടത് .

തനിക്കു പേറ്റന്റുള്ള മൊബൈൽ പാർക്ക് എന്ന പേര്  അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട അജി മർക്കോസ് വിവാദമായ കടയുടെ ഉടമയുമായി  കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് തർക്കത്തിലേക്ക് നീങ്ങുക ആയിരുന്നെന്നും പറഞ്ഞു . ഇതിനെതിരെ നഗരസഭയിൽ പരാതിപ്പെട്ടപ്പോഴാണ് ഈ കെട്ടിടം പി ഡബ്ലിയൂഡി പുറമ്പോക്കാണെന്നു മനസിലായത് .നഗരസഭയിൽ നിന്നും നടപടികൾ വരാൻ താമസിച്ചപ്പോഴാണ് നഗരസഭയ്ക്കു  മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു അജിസമരം നടത്തിയത്.

 മുൻസിപ്പിൽ അധികൃതർ  പൊളിച്ചു മാറ്റാൻ  നിർദ്ദേശം നൽകി, വിവാദ കെട്ടിടത്തിന്മേൽ പരാതി വരികയും പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ  ഉടമയ്ക്ക് മൂന്നുപ്രാവശ്യം നോട്ടീസ് നൽകി അതിന്റെ നടപടി ക്രമങ്ങൾ എടുക്കുവാനുള്ള കാലതാമസം വന്നിരുന്നു .

എന്നാൽ പാതി പൊളിച്ചു നീക്കിയ ഇവിടെ മറ്റൊരു കൈയ്യേറ്റത്തിനായി കാത്തിരിക്കയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും .സ്ഥലം നിരപ്പാക്കി ജനങ്ങൾക്ക്‌ സഞ്ചരിക്കാൻ നൽകുന്നത് വരെ തന്റെ സമരം തുടരുമെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച ആചരിച്ചു

വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച ആചരിച്ചു

 വാഗമൺ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ചയായ ഇന്ന് (മാർച്ച് 27) വാഗമൺ കുരിശുമലയിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വാരത്തിന് മുന്നോടിയായി കർത്താവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തിയത്.

രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു. വിശ്വാസികൾ വലിയ മരക്കുരിശുകൾ ഏന്തി പ്രാർത്ഥനാപൂർവ്വം മലമുകളിലേക്ക് നീങ്ങി.

കുരിശിന്റെ വഴിക്ക് ശേഷം രാവിലെ 10.30-ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.

തിരുകർമ്മങ്ങളിൽ പങ്കെടുത്ത വിശ്വാസികൾക്കായി മലമുകളിൽ നേർച്ചക്കഞ്ഞി വിതരണവും ക്രമീകരിച്ചിരുന്നു.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തി. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു. വരും ദിവസങ്ങളിലും ദുഃഖവെള്ളി, പുതുഞായർ തിരുനാൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകൾ തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ  ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു.

നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു.

അരുവിത്തുറ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ  ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. കർത്താവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് മലകയറി പ്രാർത്ഥിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നിന്നും മലമുകളിലേക്ക് ഒഴുകിയെത്തിയത്. പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ അനുസ്മരിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും  പ്രത്യേക പ്രാർത്ഥനകളും നടന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീർത്ഥാടകരും പ്രാർത്ഥനാനിർഭരമായ ഈ യാത്രയിൽ പങ്കുചേർന്നു.

മലമുകളിലെ വലിയ കുരിശിന് ചുവട്ടിൽ നടന്ന സമാപന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.