പാലാ :തന്റെ സമരം പാതി വിജയം കണ്ടെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പാലാ നഗരസഭാ ആഫീസിനു മുൻപിൽ ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ 51 കാരൻ അജി മാർക്കോസ്.അജി മാർക്കോസ് അന്ന് പറഞ്ഞ കാര്യങ്ങളിൽ പകുതി വിജയം കണ്ടു.വിവാദ കെട്ടിടം ഇന്നലെ പൊളിച്ചു നീക്കുകയുണ്ടായി .
രാത്രിയുടെ മറവിലാണ് പൊളിച്ചു മാറ്റിയത് പ്രശ്നം തീർന്നില്ല എന്ന് അജി മാർക്കോസ് പറയുന്നു .പി ഡബ്ലിയൂ ഡി യുടെ സ്ഥലം കയ്യേറിയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പിന്തുണയോടെ കയ്യേറ്റം നടത്തിയത്.സ്ഥലത്തിന്റെ അടിത്തറ പൊളിച്ചു നീക്കി .സ്ഥലം ജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നു കൊടുക്കും വരെ തന്റെ സമരം തുടരുമെന്നാണ് അജി മാർക്കോസ് അഭിപ്രായപ്പെട്ടത് .
തനിക്കു പേറ്റന്റുള്ള മൊബൈൽ പാർക്ക് എന്ന പേര് അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട അജി മർക്കോസ് വിവാദമായ കടയുടെ ഉടമയുമായി കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് തർക്കത്തിലേക്ക് നീങ്ങുക ആയിരുന്നെന്നും പറഞ്ഞു . ഇതിനെതിരെ നഗരസഭയിൽ പരാതിപ്പെട്ടപ്പോഴാണ് ഈ കെട്ടിടം പി ഡബ്ലിയൂഡി പുറമ്പോക്കാണെന്നു മനസിലായത് .നഗരസഭയിൽ നിന്നും നടപടികൾ വരാൻ താമസിച്ചപ്പോഴാണ് നഗരസഭയ്ക്കു മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു അജിസമരം നടത്തിയത്.
മുൻസിപ്പിൽ അധികൃതർ പൊളിച്ചു മാറ്റാൻ നിർദ്ദേശം നൽകി, വിവാദ കെട്ടിടത്തിന്മേൽ പരാതി വരികയും പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ ഉടമയ്ക്ക് മൂന്നുപ്രാവശ്യം നോട്ടീസ് നൽകി അതിന്റെ നടപടി ക്രമങ്ങൾ എടുക്കുവാനുള്ള കാലതാമസം വന്നിരുന്നു .
എന്നാൽ പാതി പൊളിച്ചു നീക്കിയ ഇവിടെ മറ്റൊരു കൈയ്യേറ്റത്തിനായി കാത്തിരിക്കയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും .സ്ഥലം നിരപ്പാക്കി ജനങ്ങൾക്ക് സഞ്ചരിക്കാൻ നൽകുന്നത് വരെ തന്റെ സമരം തുടരുമെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.