ഇസ്‌ലാമാബാദ്: ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ പാകിസ്താന്‍ എംബസിക്ക് സമീപം ഇസ്രയേല്‍-യുഎസ് ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പാകിസ്താന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങളുടെ ഉദ്യോഗസ്ഥരെ തൊട്ടാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് പാകിസ്താന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
'ഇസ്രയേല്‍ ഓര്‍ത്തോളൂ. ഞങ്ങള്‍ ഖത്തറല്ല. ലോകത്ത് എവിടെയെങ്കിലുമുള്ള ഞങ്ങളുടെ നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും', എന്നാണ് പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞത്. വ്യാഴാഴ്ച തെഹ്‌റാനില്‍ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയിരുന്നു. തെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്ക് സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ എംബസിയുടെ കോമ്പൗണ്ടിന് കേടുപാടോ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിക്കോ സംഭവിച്ചിട്ടില്ല. വ്യാഴാഴ്ച തെഹ്‌റാന് പുറമേ കാഷാന്‍, ആബാദാന്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.