Saturday, 16 May 2026

ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും

ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും

ദുബായ്: യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ ശക്തമായ നിലപാടുമായി യുഎഇ. ദില്ലിയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് യുഎഇ നിലപാട് അറിയിച്ചത്. തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ വ്യക്തമാക്കി. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും സൈനികമായും നയതന്ത്രപരമായും നേരിടാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2026 ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുഎഇ വ്യോമസേന ഇതുവരെ മൂവായിരത്തോളം ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അറിയിച്ചു.

യുഎഇയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, കുടിവെള്ള പ്ലാന്റുകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. ഇത് യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തെ 136 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. കൂടാതെ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ എന്നിവയും ഇറാന്റെ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.

സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി വരുന്നവർക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും.

പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.മന്ത്രിസഭാ സത്യപ്രതിജ്ഞ – മേയ് 18, എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ – മേയ് 21, സ്പീക്കർ തിരഞ്ഞെടുപ്പ് – മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം – മേയ് 29, സംസ്ഥാന ബജറ്റ് – ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ

രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ. രമേശ് ചെന്നിത്തല, K മുരളിധരൻ, എം ലിജു, P.C വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോൾ ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം.

വി ഡി സതീശൻ ധനകാര്യം കൈകാര്യം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസുമാകും കൈകാര്യം ചെയ്യുക. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നൽകുന്നതിൽ തീരുമാനം ആയില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി.

ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.

ഇന്നലെ കെ.സി വേണു​ഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണു​ഗോപാൽ. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ.സി വേണു​ഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്.

സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതിൽ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 5.2 ശതമാനമായി ഉയര്‍ന്നു. വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഈ കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. മാര്‍ച്ചില്‍ 5.1 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വര്‍ധിച്ചതാണ് മൊത്തം നിരക്ക് ഉയരാന്‍ പ്രധാന കാരണം.

നഗര മേഖലയില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. നഗര തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 6.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 6.6 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 4.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി ഉയര്‍ന്നു.

സ്ത്രീകളുടെ തൊഴിലവസര സാഹചര്യത്തിലും സമ്മിശ്ര ചിത്രം തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തുടനീളമുള്ള വനിത തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ നഗര മേഖലയിലെ വനിത തൊഴിലില്ലായ്മ 9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറഞ്ഞു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് വിലയിരുത്തപ്പെടുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു.

അതേസമയം, തൊഴില്‍ തേടുന്നവരുടെ പങ്കാളിത്ത നിരക്കിലും ഇടിവ് രേഖപ്പെടുത്തി. 15 വയസിന് മുകളിലുള്ളവരുടെ ലേബര്‍ ഫോഴ്സ് പാര്‍ട്ടിസിപേഷന്‍ റേറ്റ് മാര്‍ച്ചിലെ 55.4 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 55 ശതമാനമായി കുറഞ്ഞു. വനിതകളുടേത് 34.4 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി താഴ്ന്നു. നഗര മേഖലയിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 25 ശതമാനമായി ഇടിഞ്ഞതും ശ്രദ്ധേയമാണ്.

വര്‍ക്കര്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുപിആര്‍) എന്ന തൊഴിലിലുള്ളവരുടെ അനുപാതവും കുറഞ്ഞു. രാജ്യത്തെ മൊത്തം ഡബ്ല്യുപിആര്‍ മാര്‍ച്ചിലെ 52.6 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 52.2 ശതമാനമായി താഴ്ന്നു. ഗ്രാമീണ മേഖലയില്‍ ഇത് 55.5 ശതമാനത്തില്‍ നിന്ന് 54.9 ശതമാനമായി കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ 46.8 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിൽമ പാൽ നാല് രൂപ വർധിക്കും .  വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ.

മിൽമ പാൽ നാല് രൂപ വർധിക്കും . വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഈ മാസം 21 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.

ഏറെ നാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ ധാരണയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള നാല് രൂപ തന്നെയാണ് ഇപ്പോൾ വർധിപ്പിക്കുന്നത്.

നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധനവ് പാസാക്കാൻ മാനേജ്‌മെൻ്റ് ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിൽ 8 പേർ മാത്രമാണ് അതിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, പ്രത്യേക ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്ത ശേഷം മാത്രമേ വിലവർധനയ്ക്ക് അംഗീകാരം നൽകാവൂ എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ബുധനാഴ്ച നിർണായക യോഗം വിളിച്ചിരിക്കുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്

ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്

കാക്കനാട് ∙ ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഏറെ സഹായകരമാകുമെന്ന് നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ്. കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ്. ഭക്ഷ്യ സംസ്കരണ മേഖല ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്തുപോകുന്നർ ആശ്രയിച്ചിരുന്നത് ബേക്കറികളെയോ റസ്റ്റോറന്റുകളെ ആയിരുന്നു. എന്നാൽ എൽപിജിയുടെ വില കൂടിയ സാഹചര്യത്തിൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും അവരുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

അതുപോലെ ഭക്ഷ്യവിഭവങ്ങൾക്ക് ഓരോ ദിവസവും വിലയും വർധിച്ചു വരുന്നു. ഈ വലിയ പ്രതിസന്ധികൾക്കിടയിൽ ഇങ്ങനെയൊരു എക്സിബിഷൻ സംഘടിപ്പിച്ചത് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. നൂറ്റമ്പതോളം സ്റ്റാളുകളിലായി നൂതനമായ മിഷനറികൾ ഈ എക്സിബിഷനിൽ കൊണ്ടുവരാൻ മനോരമ ക്വിക് കേരളക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് അവരുടെ മികവ് പ്രദർശിപ്പിക്കാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

ഭക്ഷ്യ, ബേക്കറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിഷ്കാരം ലക്ഷ്യമിട്ട് മനോരമ ക്വിക് കേരള ‘ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ 2026’ പ്രദർശനം തുടരുകയാണ്. ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള മെഷിനറികളും ഇതര സാമഗ്രികളും ആവശ്യമായ മാർഗനിർദേശങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത.

ബേക്കറി, റസ്റ്ററന്റ്, ഹോം ബേക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മാറ്റത്തിനാവശ്യമായ അത്യാധുനിക മെഷീനുകൾ കാണാനും പ്രവർത്തനം മനസ്സിലാക്കാനും ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ലോകത്തെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവ ഉണ്ടാക്കാനുള്ള ഹൈടെക് ഓട്ടമാറ്റിക് മെഷീനുകൾ ഉൾപ്പെടെ ഭക്ഷ്യ സംസ്കരണ രംഗത്തെ ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്.

കറി പൗഡറുകൾ, ഡയറി ഉൽപന്നങ്ങൾ, ഐസ്ക്രീം, പുഡിങ് കേക്കുകൾ, കുക്കീസ്, ഫ്രോസൻ ഫുഡ് എന്നിവയ്ക്കും സ്റ്റാളുകളുണ്ട്. ഫൂഡ് കോർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുന്ന പവിലിയനുമുണ്ട്. സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിങ്, ബില്ലിങ്, സോഫ്റ്റ്‍വെയർ, ഫൂഡ് ഫൊട്ടോഗ്രഫി, ബാങ്കിങ്–ലോൺ അസിസ്റ്റന്റ്സ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ബേക്ക് വണ്ണിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദർശനം. 150 സ്റ്റാളുകളാണ് പ്രദർശന നഗരിയിലുള്ളത്.

ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ്സ് പാർട്നറായി എക്സൽ റഫ്രിജറേഷനും െഹൽത്ത് പാർട്നറായി സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും ഫൂഡ് പാർട്നറായി പാരഗൺ റസ്റ്ററന്റും ഹോസ്പിറ്റാലിറ്റി പാർട്നറായി ബ്രൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും ട്രാവൽ പാർട്നറായി കൊച്ചി മെട്രോയും പ്രദർശനത്തോട് സഹകരിക്കുന്നു.

പ്രവേശനം സൗജന്യം; യാത്രയ്ക്കും സൗകര്യം
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് ചിറ്റേത്തുകര എക്സ്പ്രസ് ഹൈവേയിലേക്ക് (ഇൻഫോപാർക്ക് റോഡ്) തിരിഞ്ഞാൽ രാജഗിരി എൻജിനിയറിങ് കോളജിനു സമീപമാണ് പ്രദർശനം നടക്കുന്ന കിൻഫ്ര എക്സിബിഷൻ സെന്റർ. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് കാക്കനാട് ബസ് സ്റ്റാന്റു വഴി പ്രദർശന നഗരിയിലേക്ക് ഒരു മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മേള 17ന് സമാപിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ

തന്റെ വിവാഹമോചനവുമായി ഉയർന്നു വരുന്ന വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇത്രകാലവും മൗനം തുടർന്നെന്നും ഇനി അതുസാധിക്കില്ലെന്നും രവി വ്യക്തമാക്കി. പതിനാലുവർഷമായി ഞാൻ ഇത് സഹിച്ചു, ഒന്നും പ്രതികരിച്ചില്ല. കഴിഞ്ഞ നാലുവർഷമായി ഭാര്യ ആരതിയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. സുഹൃത്ത് കെനിഷയ്ക്കെതിരെ ഉയരുന്ന സൈബർ ആക്രമണത്തെക്കുറിച്ചും നടൻ മനസുതുറന്നു. വിവാഹമോചനം ലഭിക്കുന്നതു വരെ താൻ ഇനി അഭിനയിക്കില്ലെന്നും തന്റെ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ലെന്നും രവി മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രവി മോഹന്റെ വാക്കുകൾ:

‘ഇതെന്റെ വ്യക്തിപരമായ അഭിമുഖമായി എടുക്കണം. സിനിമയും ഇതും തമ്മിൽ ബന്ധമില്ല. ഇത്രനാൾ സംസാരിക്കാതെ ഇരുന്നത് വിഡ്ഢിത്തരമായി തോന്നുന്നു. രവി മോഹൻ അല്ലെങ്കിൽ ജയം രവി വളരെ സോഫ്ട് ആയ ആളാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാലും അതെല്ലാം വിട്ടു കൊടുത്ത് പോകുന്ന ആളാണ്. ശരിയാണ്. അതു തന്നെയാണ് എന്റെ വ്യക്തിത്വം… എന്റെ സ്വഭാവം. എന്നാൽ സാധു മിരണ്ടാൽ, കാട് കൊള്ളാത്! ഇത് എന്റെ ഓഫിസ്. എന്നെ പഞ്ചിങ് ബാഗ് ആയി കരുതുന്നവർക്ക് എന്റെ ഓഫിസിലേക്ക് സ്വാഗതം. കരാട്ടെ കിക്ക് അടിക്കുന്ന പോലെ ഞാൻ ചെയ്യാൻ പോകുകയാണ്.

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യില്ല. കാരണം, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല. എനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ഈ സൈബറാക്രമണവും തീർന്നിട്ടേ ഇനി അഭിനയിക്കുന്നുള്ളൂ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഡാർലിങ് നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്'; ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ അധ്യാപകൻ അറസ്റ്റിൽ

'ഡാർലിങ് നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്'; ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ അധ്യാപകൻ അറസ്റ്റിൽ

ന്യൂഡല്‍ഹി: ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പർ നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റ് പ്രൊഫസർ അറസ്റ്റിൽ. ലക്‌നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പരംജിത് സിങ് ആണ് അറസ്റ്റിലായത്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ട് പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന്‍ വരികയെന്നും അധ്യാപകന്‍ ചോദിക്കുന്നതിൻ്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

'ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്?' പരീക്ഷയ്ക്ക് മുൻപ് വീട്ടിൽ നിന്ന് വരണം. നിനക്ക് പേപ്പറുകൾ കോളജിൽവച്ച് തരാം' എന്നാണ് അധ്യാപകൻ പറയുന്നത്. എന്നാല്‍ ചോദ്യപേപ്പറിൻ്റെ ആവശ്യമില്ലെന്നാണ് വിദ്യാര്‍ത്ഥിനി നൽകിയ മറുപടി.

ചോർത്തിയ പരീക്ഷപ്പേപ്പറുകളുടെ പേരിൽ തന്നെ പരംജിത് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫോൺ സംഭാഷണം സർവകലാശാല അധികൃതർക്ക് നൽകിയത്. അമ്മയുടെ ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്നപ്പോൾ പരംജിത് തന്നെ നിരന്തരം വിളിക്കുകയും കോളേജിൽലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. പിന്നാലെ പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരിടത്ത് നിന്ന് മാത്രം പിരിച്ചത് 20 ലക്ഷം! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് പിടിയില്‍

ഒരിടത്ത് നിന്ന് മാത്രം പിരിച്ചത് 20 ലക്ഷം! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് പിടിയില്‍

കോഴിക്കോട്: സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് വാഴൂര്‍ ഈസ്റ്റില്‍ താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടില്‍ അശ്വിന്‍ ദേവി(34)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. ഇടുക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അണ്ടിക്കോട് എന്ന സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ച എസ്.ഡി എന്ന പേരിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 20 ലക്ഷത്തോളം രൂപ തലക്കുളത്തൂര്‍ മേഖലയില്‍നിന്ന് മാത്രമായി പിരിച്ചെടുത്തതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയെങ്കിലും പിന്നീട് ഇയാള്‍ തന്നെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. അശ്വിന്‍ സമാനമായ തട്ടിപ്പ് മറ്റിടങ്ങളിലും നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എസ്‌ഐ എന്‍.കെ സഹദ്, എഎസ്‌ഐമാരായ പി.കെ സജിത്ത്, ബൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അശ്വിനെ ഇടുക്കിയില്‍ എത്തി അറസ്റ്റ് ചെയ്തത്. 