Saturday, 16 May 2026

ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്

SHARE



കാക്കനാട് ∙ ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഏറെ സഹായകരമാകുമെന്ന് നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ്. കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ്. ഭക്ഷ്യ സംസ്കരണ മേഖല ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്തുപോകുന്നർ ആശ്രയിച്ചിരുന്നത് ബേക്കറികളെയോ റസ്റ്റോറന്റുകളെ ആയിരുന്നു. എന്നാൽ എൽപിജിയുടെ വില കൂടിയ സാഹചര്യത്തിൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും അവരുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

അതുപോലെ ഭക്ഷ്യവിഭവങ്ങൾക്ക് ഓരോ ദിവസവും വിലയും വർധിച്ചു വരുന്നു. ഈ വലിയ പ്രതിസന്ധികൾക്കിടയിൽ ഇങ്ങനെയൊരു എക്സിബിഷൻ സംഘടിപ്പിച്ചത് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. നൂറ്റമ്പതോളം സ്റ്റാളുകളിലായി നൂതനമായ മിഷനറികൾ ഈ എക്സിബിഷനിൽ കൊണ്ടുവരാൻ മനോരമ ക്വിക് കേരളക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് അവരുടെ മികവ് പ്രദർശിപ്പിക്കാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

ഭക്ഷ്യ, ബേക്കറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിഷ്കാരം ലക്ഷ്യമിട്ട് മനോരമ ക്വിക് കേരള ‘ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ 2026’ പ്രദർശനം തുടരുകയാണ്. ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള മെഷിനറികളും ഇതര സാമഗ്രികളും ആവശ്യമായ മാർഗനിർദേശങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത.

ബേക്കറി, റസ്റ്ററന്റ്, ഹോം ബേക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മാറ്റത്തിനാവശ്യമായ അത്യാധുനിക മെഷീനുകൾ കാണാനും പ്രവർത്തനം മനസ്സിലാക്കാനും ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ലോകത്തെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവ ഉണ്ടാക്കാനുള്ള ഹൈടെക് ഓട്ടമാറ്റിക് മെഷീനുകൾ ഉൾപ്പെടെ ഭക്ഷ്യ സംസ്കരണ രംഗത്തെ ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്.

കറി പൗഡറുകൾ, ഡയറി ഉൽപന്നങ്ങൾ, ഐസ്ക്രീം, പുഡിങ് കേക്കുകൾ, കുക്കീസ്, ഫ്രോസൻ ഫുഡ് എന്നിവയ്ക്കും സ്റ്റാളുകളുണ്ട്. ഫൂഡ് കോർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുന്ന പവിലിയനുമുണ്ട്. സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിങ്, ബില്ലിങ്, സോഫ്റ്റ്‍വെയർ, ഫൂഡ് ഫൊട്ടോഗ്രഫി, ബാങ്കിങ്–ലോൺ അസിസ്റ്റന്റ്സ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ബേക്ക് വണ്ണിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദർശനം. 150 സ്റ്റാളുകളാണ് പ്രദർശന നഗരിയിലുള്ളത്.

ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ്സ് പാർട്നറായി എക്സൽ റഫ്രിജറേഷനും െഹൽത്ത് പാർട്നറായി സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും ഫൂഡ് പാർട്നറായി പാരഗൺ റസ്റ്ററന്റും ഹോസ്പിറ്റാലിറ്റി പാർട്നറായി ബ്രൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും ട്രാവൽ പാർട്നറായി കൊച്ചി മെട്രോയും പ്രദർശനത്തോട് സഹകരിക്കുന്നു.

പ്രവേശനം സൗജന്യം; യാത്രയ്ക്കും സൗകര്യം
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് ചിറ്റേത്തുകര എക്സ്പ്രസ് ഹൈവേയിലേക്ക് (ഇൻഫോപാർക്ക് റോഡ്) തിരിഞ്ഞാൽ രാജഗിരി എൻജിനിയറിങ് കോളജിനു സമീപമാണ് പ്രദർശനം നടക്കുന്ന കിൻഫ്ര എക്സിബിഷൻ സെന്റർ. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് കാക്കനാട് ബസ് സ്റ്റാന്റു വഴി പ്രദർശന നഗരിയിലേക്ക് ഒരു മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മേള 17ന് സമാപിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.