Friday, 12 June 2026

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി.

പത്ത് വർഷം മുൻപ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹൻദാസിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് എഴുതി നൽകാമെന്ന് പത്രത്തിൽ നൽകുകയും ചെയ്തിരുന്നു. കരം തീർത്ത് തരാമെന്ന് പറഞ്ഞ് മോഹൻദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റിയിരുന്നു. ഇതിനിടെ ജയിംസം മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹൻദാസ് കോടതിയെ സമീപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്

മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ‍ഡോണൾഡ് ട്രംപ്. ​ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്.

ചർച്ചകളും അന്തിമ കരാറുകളും പുരോ​ഗമിക്കുന്നുണ്ടെന്നും അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, തുടങ്ങിയ എല്ലാ കക്ഷികളും തീരുമാനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ കരാർ അന്തിമമാകുന്നതുവരെ ഹോർമൂസിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാനെതിരെ ട്രംപ് യുദ്ധഭീഷിണി ഉയർത്തിയത്. ഇറാനെ ആക്രമിച്ച് ഖാര്‍ദ്വീപ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചായിരുന്നു ട്രംപിൻ്റെ ഭീഷണി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില, ലഹരി വിരുദ്ധ ക്യാമ്പയിൻ കെ. എച്ച്. ആ ർ.എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു. ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു. 

പ്രതിജ്ഞയെടുക്കലും നടന്നു. ജില്ലാ പ്രസിഡൻ്റ് വി .റ്റി . ഹരിഹരൻ അദ്ധ്യക്ഷതവഹിച്ചു. സിറ്റിനാർക്കോട്ടിക്സെൽ എ.സി.പി ടി.ഡി. സുനിൽകുമാർ ബോധവത്കരണ ക്ലാസ്‌നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, വർക്കിംഗ് പ്രസിഡന്റ് അസിസ് മൂസ , ജില്ലാ സെക്രട്ടറി കെ.ടി. റഹിം, വർക്കിംഗ് പ്രസിഡൻ്റ് കെ. പാർത്ഥസാരഥി തുടങ്ങിയവർപ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 June 2026

കോട്ടയം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്നന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം  അരുവിത്തുറ കോളേജിൽ വെച്ചു  ആചരിച്ചു

കോട്ടയം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്നന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം അരുവിത്തുറ കോളേജിൽ വെച്ചു ആചരിച്ചു

ലോക ഭക്ഷ്യസുരക്ഷാ ദിനം ജില്ലാതല ആചരണം അരുവിത്തുറ കോളേജിൽ.ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം വസ്തുതകളും ആശങ്കകളും വിഷയത്തിൽ വിപുലമായ സെമിനാർ.

അരുവിത്തുറ: ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ  ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു. ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.  ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ " എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.  കോട്ടയം ജില്ലാ അസിസ്റ്റൻ്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ  അനസ് എ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ എംപാനല്ഡ് ട്രെയിനർ ആയ  സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു.  അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നയ്ക്കാട്ടു,ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ്  മിനി മൈക്കിൾ, ചങ്ങനാശ്ശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 9 June 2026

കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

 കോട്ടയം : കോടിമതയിൽ ‘സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിക്ക് അംഗീകരമായി. കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് . ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അപേക്ഷകൾ ക്ഷണിച്ചത്.

കേരളത്തിൽ 5 നഗരസഭകൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കും. ആകെ ലഭിച്ച അപേക്ഷകളിൽനിന്ന് ഇപ്പോൾ 7 നഗരസഭകളുടെ പദ്ധതികൾ പ്രാഥമിക വിലയിരുത്തലിനു ശേഷം അന്തിമഘ‌ട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ കോട്ടയം നഗരസഭയുമുണ്ട്. നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി 9നു തിരുവനന്തപുരത്ത് നടത്തുന്ന അന്തിമ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതി പൂർണ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിക്കും.

നഗരസഭയ്ക്ക് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം തയാറാക്കിയ രൂപരേഖ കോകൺവീനർ ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ്, ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. കോടിമത പാലത്തിനു സമീപം കൊടുരാറിന്റെ തീരത്ത് നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.

പദ്ധതി ഇങ്ങനെ 
മഴക്കാലം കൂടി മുന്നിൽ കണ്ട് 9 മീറ്റർ ഉയരത്തിൽ കുടയുടെ മാതൃകയിലാണ് മേൽക്കൂര. മേൽക്കൂരയുടെ മുകൾഭാഗം മുഴുവൻ സോളർ പാനലുകൾ ഉണ്ടാകും. 50 സ്റ്റാളുകളിലായി പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുകളും ലഭ്യമാകും. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും ഇവിടെ സ്റ്റാളുകൾ നടത്തുന്നതിന് മുൻഗണന. ആറിന്റെ തീരത്ത് ആംഫി തിയറ്റർ സജ്ജീകരിക്കും. ഈരയിൽക്കടവ് മുതൽ കോടിമത വരെയുള്ള ആറിന്റെ തീരം മനോഹരമായി വികസിപ്പിക്കും. ഏകദേശം ഒരു കിലോമീറ്റർ ജലാഭിമുഖ നടപ്പാത ലഭിക്കും

 English Summary:

Kodimatha Street Food Hub is a new project approved by the Kottayam Municipal Council, aiming to be a vibrant center for traditional and modern street food. With an estimated cost of 5.5 crore rupees, the project seeks 4 crore rupees in funding from the Central Government under the PM Svanidhi - Street Food Hub scheme.

 പ്രതിപക്ഷ എംഎൽഎയിൽനിന്നു നിയമസഭയുടെ സ്പീക്കർ പദവിയിലേക്കുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനക്കയറ്റം കോട്ടയം വളരെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത്  . പാതിവഴി മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമോ? മണ്ഡലത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്ന 8 വൻ പദ്ധതികൾക്കാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടു വീണത്.

ആകാശപ്പാത

കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത്. 5.18 കോടി രൂപയായിരുന്നു ചെലവ്. 2.16 കോടി രൂപയുടെ നിർമാണം നടത്തി. ഭരണമാറ്റം വന്നതോടെ തുടർപ്രവർത്തനം നടത്തിയില്ല. പദ്ധതി തുകയായ 5.18 കോടിക്കു പുറമേ അധികം വേണ്ടിവരുന്ന 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് നൽകാമെന്നു പറഞ്ഞെങ്കിലും പദ്ധതിക്ക് ജീവൻ വച്ചില്ല.
 ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയുടെ പദ്ധതികൾ എത്രയും വേഗത്തിൽ നടപ്പിൽ വരുത്തുവാനുള്ള  നിവേദനം നൽകാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ബിപിൻ തോമസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 8 June 2026

ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

കൃത്യമായി പരിക്കേറ്റവരുടെ എണ്ണം ദേശീയ ദുരന്തനിവാരണ കൗണ്‍സില്‍ സംഭവം നടന്ന ഒരു ദിവസത്തിന് ശേഷമേ പുറത്തുവിടുകയുള്ളു. പൊലീസ്, പ്രാദേശിക ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവ നല്‍കുന്ന കണക്കുകള്‍ കണക്കാക്കി മാത്രമേ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുകയുള്ളു.

സംഭവത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജുനിയര്‍ പ്രതികരണവുമായി എത്തി. മിന്റനാവോ ദ്വീപിനെ കൈവിടില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഏകോപിപ്പിക്കുകയാണെന്നും അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ഉണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ഒരു ഡസന്‍ വിദ്യാര്‍ത്ഥികള്‍ തറയില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു

ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പൊലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോരാതിരിക്കാൻ: NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹയവും

ചോരാതിരിക്കാൻ: NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹയവും

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന്‍ വ്യോമയാന സേനയുടെ (ഐഎഎഫ്) സഹായവും. രാജ്യത്തുടനീളം ചോദ്യ പേപ്പറുകള്‍ സുരക്ഷമായി എത്തിക്കുന്നതിന് Mi-17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍ കേന്ദ്രം തേടുന്നത്.

18 പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷാ പേപ്പര്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നും ചോദ്യപേപ്പര്‍ വിതരണ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കാനാണ് ഹെലികോപ്റ്റര്‍ സഹായം തേടുന്നത്. പുനഃപരീക്ഷ സുഗമമായി നടപ്പാക്കാന്‍ കര്‍ശന മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്റിയിരിക്കുന്നത്. ജൂണ്‍ 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഉണ്ടാകില്ല.

മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, സ്മാര്‍ട്ട് വാച്ച് അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകും പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുള്ളത്. പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തും.
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒരുക്കിയ വിവിധ തട്ടിലുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ആദ്യ പടിയായാണ് ഉദ്യോഗസ്ഥരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയത്. മെയില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് സംഭവം വഴിവെച്ചത്. ഇതോടെയാണ് സുരക്ഷ കര്‍ശനമാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 21നാണ് പരീക്ഷ നടക്കുക. 