Friday, 3 July 2026

ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി; പ്രതിക്ക് വെടിയേറ്റു

ബെംഗളൂരു: കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26-കാരനെ ശിവമോഗ്ഗ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച് പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചാണ് കീഴടക്കിയത്.

കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത്. ലഹരി ഉപയോഗിച്ചതിന് ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 65-കാരിയായ മുത്തശ്ശി സുശീലമ്മയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് മുന്നറിയിപ്പ് വെടിക്ക് പിന്നാലെ കാലിൽ വെടിവെച്ചത്. ചികിത്സയ്ക്കായി പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം

പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം

എറണാകുളം: രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു. നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്രിന്റിങ് മെഷീനുകളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ്-ജെഇഇയിൽ വൻമാറ്റം; ബോർഡ് മാർക്കിനും പ്രാധാന്യം

ന്യൂഡൽഹി: മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി. പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് പ്രധാന നിർദേശം.

പ്രവേശന പരീക്ഷകൾ സ്കൂൾ സിലബസുമായി കൂടുതൽ ബന്ധിപ്പിക്കുക, വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക, ഘട്ടംഘട്ടമായി ഓൺ-ഡിമാൻഡ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.

അന്തിമ റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ശുപാർശകൾ അംഗീകരിച്ചാൽ രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന രീതിയിൽ വലിയ മാറ്റമുണ്ടാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർഷകർക്ക് ആശ്വാസം; കാർഷിക വായ്പ എഴുതിത്തള്ളും

ചെന്നൈ: തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ. വിനോദ് അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സമ്പൂർണ കടാശ്വാസത്തിലേക്ക് സർക്കാർ നീങ്ങുന്നത്.

കാർഷിക വായ്പാ ഇളവിനൊപ്പം കർഷകരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കാർഷിക ബജറ്റും അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരി സംഘം അഴിഞ്ഞാടി; പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത്. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ നിന്ന് മാരകമായ രാസലഹരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീനും ബീഫും പൊള്ളും; വില കുതിച്ചു

മീനും ബീഫും പൊള്ളും; വില കുതിച്ചു

കോഴിക്കോട്: ട്രോളിങ് നിരോധനവും കന്നുകാലി വിലവർധനയും വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയർത്തി. മീൻവില കുത്തനെ വർധിച്ചതിന് പിന്നാലെ ജില്ലയിൽ ബീഫിനും കിലോയ്ക്ക് 60 മുതൽ 100 രൂപവരെ വർധിപ്പിച്ചു.

ജൂലൈ 15 മുതൽ എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായിരിക്കും പുതിയ വില. കന്നുകാലികളുടെ വിലക്കയറ്റവും ഉപോത്പന്നങ്ങളുടെ വിലയിടിവുമാണ് വിലവർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു.

ട്രോളിങ് നിരോധനവും മോശം കാലാവസ്ഥയും കാരണം മത്സ്യലഭ്യത കുറഞ്ഞതോടെ മത്തി, അയക്കൂറ, ചെമ്മീൻ, അയല തുടങ്ങി വിവിധ മത്സ്യങ്ങളുടെ വിലയും ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇതിനിടെ കോഴിവിലയിൽ നേരിയ കുറവുണ്ടായെങ്കിലും കിലോയ്ക്ക് 250 രൂപയെന്ന ഉയർന്ന നിരക്കിലാണ് വിൽപ്പന തുടരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയോധ്യ സംഭാവന തട്ടിപ്പ്; കൂടുതൽ തെളിവുകൾ പുറത്ത്

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് നോട്ട് കെട്ടുകൾ കടത്തുന്നതും അഞ്ച് ജീവനക്കാർ പണം എണ്ണുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കേസിൽ പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ട്രസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

അതേസമയം, പണം എണ്ണാൻ ജീവനക്കാരെ നൽകിയിട്ടില്ലെന്നും ശുചീകരണ ജോലിക്കായാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചതെന്നും ബന്ധപ്പെട്ട ഏജൻസി വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ ലവ്കുഷ് മിശ്ര നിർമിക്കുന്ന വീടിനും അനധികൃത നിർമാണമെന്നാരോപിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂഡ് ഓയിൽ ബാരലിന് 70 രൂപയായി,ഇന്ധനവിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന

    ഇനിയെങ്കിലും ഇന്ധനവില കുറയുമോ?

ദില്ലി: പെട്രോൾ-ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു. വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ.

ഇന്ധനവില ഉടൻ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് അത് 70-73 ഡോളർ നിരക്കിലേക്ക് താഴുകയും, ചില ദിവസങ്ങളിൽ 70 ഡോളറിന് താഴെയെത്തുകയും ചെയ്തു.

എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പെട്രോളിന് ലിറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ,വീണ്ടും ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ,

ടൊറന്റോ: ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കി പോർച്ചുഗൽ അവസാന 16-ലേക്ക് മുന്നേറി. മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത്.

ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യ ലീഡ് നേടിയെങ്കിലും, 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ സമനിലയിലെത്തിച്ചു.

പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4) പോർച്ചുഗലിന് വിജയഗോൾ സമ്മാനിച്ചത്. 10 മിനിറ്റായി അനുവദിച്ച ഇൻജുറി ടൈം 18 മിനിറ്റിലേക്ക് നീണ്ടപ്പോൾ, മത്സരത്തിന്റെ അവസാന നിമിഷത്തിൽ ക്രൊയേഷ്യ വലകുലുക്കി സമനില നേടിയതായി തോന്നിച്ചു. എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) പരിശോധനയിൽ ഗോൾ ഓഫ്‌സൈഡാണെന്ന് വിധിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളികൾ സ്പെയിനാണ്. ആവേശവും ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിഞ്ഞ മത്സരത്തിൽ റൊണാൾഡോയുടെ ആദ്യപകുതിയിലെ ഒരു ഗോൾ ഓഫ്‌സൈഡിൽ തള്ളപ്പെട്ടു. ഇരുടീമുകളും നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, പോർച്ചുഗലിന്റെയും ക്രൊയേഷ്യയുടെയും ഗോൾശ്രമങ്ങൾ പോസ്റ്റിലും ക്രോസ്‌ബാറിലും തട്ടി മടങ്ങിയതോടെ മത്സരം അവസാന നിമിഷംവരെ ഉദ്വേഗഭരിതമായി തുടർന്നു. 