ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നത്. മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തില്‍ അത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന് കാര്യങ്ങളില്‍ ചിലത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മായം കലര്‍ന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല. എങ്ങനെ മായം കലര്‍ന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല ഭക്ഷ്യ വസ്തുക്കളിലേയും മായം മനസ്സിലാക്കാവുന്നതാണ്.