നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താന്‍ പഴം അല്‍പം സൂക്ഷിച്ചാല്‍ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നേന്ത്രപ്പഴത്തില്‍ മായമുണ്ട് എന്നതാണ്. പഴുക്കാനായി പഴത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പലരും പരീക്ഷിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്.