Saturday, 22 April 2023

കൊച്ചി വാട്ടർ മെട്രോ ഓടിത്തുടങ്ങുന്നു;

SHARE
കൊച്ചി:കാത്തിരിപ്പിനൊടുവില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസിന് അടുത്തയാഴ്ച തുടക്കം. ഹൈക്കോടതി – വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. ഇരുപത് രൂപയാണ് ടിക്കറ്റ് നിരക്ക്.
നഗരത്തിന് മുകളിലൂടെ കുതിച്ചുപായുന്ന മെട്രോ ട്രെയിന്റെ യാത്രാസുഖവും കൊച്ചിയുടെ വിശാല തീരക്കാഴ്ചയുമായി വാട്ടര്‍ മെട്രോ ഒടുവില്‍ ഓടിത്തുടങ്ങുകയാണ്. ചൊവ്വാഴ്ച ഓണ്‍ലൈനില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പിന്നാലെ സര്‍വീസ് തുടങ്ങും. ഹൈക്കോടതി– വൈപ്പിന്‍ റൂട്ടില്‍ ആദ്യസര്‍വീസ്. പതിനഞ്ച് മിനിറ്റില്‍ താഴെ സമയം കൊണ്ട് വൈപ്പിനിലെത്തും

മിനിമം നിരക്കായ ഇരുപത് രൂപയാണ് ഈ റൂട്ടില്‍ ഈടാക്കുക. തൊട്ടടുത്ത ദിവസങ്ങളില്‍ വൈറ്റില– കാക്കനാട്, ഹൈക്കോടതി– ബോള്‍ഗാട്ടി സര്‍വീസുകളും തുടങ്ങും. പതിനഞ്ച് മിനിറ്റ് ഇടവേളയില്‍ ബോട്ട് സര്‍വീസുണ്ടാകും. ഉദ്ഘാടന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. മെട്രോ സര്‍വീസിന് സമാനമായ ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്‍ മെട്രോയ്ക്കും. 

ഏഴ് അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിന് തയാറാക്കിയിരിക്കുന്നത്. ഒടുവില്‍ ലഭിച്ച രണ്ട് ബോട്ടുകളുടെ അവസാനവട്ട പരിശോധന പുരോഗമിക്കുകയാണ്. നൂറുപേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഓരോ ബോട്ടും. ഫ്ലോട്ടിങ് പോണ്ടൂണുകളും, അതിവേഗ ചാര്‍ജിങ്ങും, ശീതികരിച്ച ബോട്ടും യാത്രക്കാര്‍ക്ക് നവ്യാനുഭവമാകും. കൊച്ചി കായലിലെ ഒന്‍പത് ദ്വീപുകളടക്കം നഗരവുമായി ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 1136 കോടിയാണ് ചെലവ്.
വാട്ടർ മെട്രോ 2035 ആകുമ്പോഴേക്കും പദ്ധതിയുടെ മുഴുവൻ പണികളും തീർക്കും എന്നാണ് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞത്




SHARE

Author: verified_user