നമസ്‌ക്കാരം... കേരളാ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് തുടക്കം... വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കെ എച്ച് ആര്‍ എ യുടെ ചാനല്‍ ഇനിമുതല്‍ ലഭ്യമാകും.
കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളാ ഹോട്ടല്‍ ന്യൂസ് എന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ ഉദ്ഘാടനം നടന്നു.. എറണാകുളം കെ എച്ച് ആര്‍ എ ഭവനില്‍ നടന്ന സമ്മേളനത്തില്‍ കെ എച്ച് ആര്‍ എ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുമുള്ള വാര്‍ത്തകളും ലഭ്യമാക്കുന്നതിനൊപ്പം ഭക്ഷ്യ ഉല്‍പാദന വിതരണ മേഖലയിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുമുള്ള അറിയിപ്പുകളും മറ്റു വിവരങ്ങളും ഇനിമുതല്‍ കേരള ഹോട്ടല്‍ ന്യൂസിലൂടെ ലഭ്യമാകും.. ഹോട്ടല്‍ ന്യൂസുമായി കെ എച്ച് ആര്‍ എ അംഗങ്ങളെ ഏത് സമയത്തും ബന്ധപ്പെടുത്തുന്നതിനായി വാട്‌സപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.. ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടുതല്‍ വ്യക്തതയോടെ ജനങ്ങളിലേക്കെത്തിക്കാനും പരിഹാരം കാണുന്നതിനും കേരള ഹോട്ടല്‍ ന്യൂസിന് സാധിക്കുമെന്ന് കെ എച്ച് ആര്‍ എ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ പറഞ്ഞു. കെ എച്ച് ആര്‍ എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍ എഡിറ്റോറിയൽ അംഗങ്ങളുടെ ഐഡി കാര്‍ഡ് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ഈസ്റ്റർ , വിഷു ആഘോഷങ്ങളും ഇഫ്താർ വിരുന്നും ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഉദയസമുദ്ര ഹോട്ടൽ ചെയർമാൻ ഡോ രാജശേഖരൻ നായർ, മമ്മി സെഞ്ചുറി എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നല്കി. ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നജീബ് , കെപി ബാലകൃഷ്ണ പൊതുവാൾ എന്നിവരും പങ്കെടുത്തു. ടിജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, അസിസ്റന്റ് കമ്മീഷണർ സി ജയകുമാർ, ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, കെ എച്ച് ആര്‍ എ രക്ഷാധികാരി സുധീഷ്‌കുമാര്‍, സംസ്ഥാന ഉപദേശക സമിതി ചെയർമാർ മൊയ്തീൻകുട്ടി ഹാജി, ട്രഷറര്‍ അബ്ദുല്‍ റസാഖ്, പ്രസാദ് ആനന്ദഭവന്‍, സി.ബിജുലാല്‍, കേരളാ ഹോട്ടൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ഹോട്ടല്‍ ന്യൂസ് എറണാകുളം.