Saturday, 6 May 2023

1983 ശേഷം കോഴിക്കോട് മാനാഞ്ചിറ 25 ലക്ഷം മുടക്കി കോർപ്പറേഷൻ ക്ലീൻ ചെയ്യുന്നു

SHARE
കോഴിക്കോട് നഗരത്തിന്റെ ഹൃദയമാണ് മാനാഞ്ചിറ സ്ക്വയർ, 1983 ലാണ് ഏറ്റവും ഒടുവിലായി ഈ മാനാഞ്ചിറ സ്ക്വയർ ശുചീകരണ പ്രവർത്തനം നടത്തിയെങ്കിലും, അന്ന് ചിറയിൽ വെള്ളം കൂടുതലായതിനാൽ പൂർണ്ണമായി വെള്ളം 
വറ്റിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഈത്തവണത്തെ കടുത്ത വേനലിൽ മാനാഞ്ചിറ സ്ക്വയറിലെ വെള്ളം നന്നായി വറ്റിയത്തിനെ തുടർന്ന് കോർപ്പറേഷൻ 25 ലക്ഷം രൂപ ചെലവിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്
കോഴിക്കോട് നഗര മധ്യത്തിലുള്ള മനുഷ്യനിർമ്മിതമായ ഒരു കുളമാണ് മാനാഞ്ചിറ 3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ള ഈ കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകി എത്തുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ സാമൂതിരി ആയിരുന്ന മാന വിക്രമൻ രാജായ്ക്ക് കുളിക്കാൻ ഉണ്ടാക്കിയതാണ് ഈ കുളം. ടിപ്പുസുൽത്താൻ മൈസൂർ ഭരണാധികാരിയുടെ കാലത്ത് അദ്ദേഹം ഇതു കുടിവെള്ള സ്രോതസ്സായി സായ്യിദ് ജിഫ്രിക്ക് സമ്മാനമായി നൽകി. ഈ കുളം ഉണ്ടാക്കിയപ്പോൾ കിട്ടിയ വെട്ടുകല്ല് ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും ഓരോ കൊട്ടാരങ്ങൾ ഉണ്ടാക്കുകയുണ്ടായി.

 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ ഇറക്കിയ ഉത്തരവനുസരിച്ച് കുടിക്കാനുള്ള ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ തീരുമാനിച്ച ഈ കുളത്തിലെ വെള്ളം കുളിക്കാനും അലക്കാനും ഉല്ലസിക്കാനും ഉപയോഗിക്കുന്നത് തടഞ്ഞു. ഇന്നും ആ ഉത്തരവ് അങ്ങനെ തന്നെ നിലനിൽക്കുന്നു.
ഞങ്ങളുടെ watsup ഗ്രൂപ്പിൽ അംഗമാകാൻ താഴേ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://chat.whatsapp.com/HfNOrGBREHM69NeV0qOVYa
ഈ വാർത്തയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://youtube.com/shorts/o7lEXZ1ODm8?feature=share3


SHARE

Author: verified_user