രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന പറക്കും ടാക്സി അഥവാ ഡ്രോൺ ടാക്സി 2025ൽ പറന്നുയരുമെന്ന് കമ്പനി അധികൃതർ.
ഡ്രോൺ ടാക്സി യാഥാർത്ഥ്യമാക്കാൻ ഇന്ത്യൻ ഈ പ്ലെയിൻ കമ്പനി. മൂന്നു മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും, രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന പറക്കും ടാക്സിയാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്.
പറക്കും ടാക്സി അഥവാ ഡ്രോൺ ടാക്‌സി എന്ന് സ്വപ്‌നത്തിലേക്ക് പറന്നുയരാൻ ഇന്ത്യൻ ഇ പ്ലെയിൻ കമ്പനി.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ പ്ലെയിൽ കമ്പനിയാണ് ഡ്രോൺ ടാക്‌സിക്ക് യാഥാർത്ഥ്യമാക്കാനുള്ള ശ്രമം നടത്തുന്നത്.
2025 ഓടെ ഇവ പ്രവർത്തന സജ്ജമാക്കാനാണ് ശമം. ഒരു ഡ്രോണിന്റെ മുന്തിയ പതിപ്പ് എന്ന് രീതിലാണ് പറക്കും ടാക്‌സിയുടെ പ്രവർത്തനം. ഒന്നോ രണ്ടോ യാത്രക്കാരെയോ, അല്ലെങ്കിൽ കുറഞ്ഞ അളവിലുള്ള ചരക്ക് നീക്കവുമാണ് ഡ്രോൺ ടാക്‌സി ലക്ഷ്യമിടുന്നത്.
വളരെ പരിമിതമായ സ്ഥലത്ത് നിന്നും പറന്നുയാരാൻ സാധിക്കുമെന്നാണ് ഡ്രോൺ ടാക്‌സിയുടെ സവിശേഷത.
മൂന്ന് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള കാറിന്റെ വലിപ്പത്തിലുള്ള ഡ്രോൺ ടാക്‌സിയുടെ പരീക്ഷണ പറക്കൽ ഉടൻ സജ്ജമാക്കും.
ഹെലികോപ്റ്റർ പോലെ പറന്നുയർന്നതിന് ശേഷം വളരെ പെട്ടെന്ന് വേഗത ആർജ്ജിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. ബാറ്ററി ഉപയോഗിച്ചാണ് പ്രോപ്പല്ലറുകൾ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജ്ജിൽ 100 കിലോമീറ്റർ വരെ പറക്കാവുന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുക.
ഇ-50 പ്രോട്ടോടൈപ്പ് ഡ്രോണിന്റെ വിജയകരമായ പരീക്ഷണ പറക്കലിന്റെ വീഡിയോ കഴിഞ്ഞ ദിവസം കമ്പനി പങ്കുവെച്ചിരുന്നു.
ഐഐടി മദ്രാസിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഫാക്കൽറ്റി കൂടിയായ പ്രൊഫ. സത്യ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് പറക്കും ടാക്‌സിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
ഞങ്ങളുടെ ആദ്യത്തെ ‘ഇ 200’ ഡ്രോൺ ടാക്‌സി പ്രോട്ടോടൈപ്പ് ഈ വർഷം അവസാനത്തോടെ തയ്യാറാകും, 200കിലോഗ്രാം ഭാരം (ഒരു പൈലറ്റും ഒരു യാത്രക്കാരനും) 200 കിലോമീറ്റർ പരിധിയിൽ വഹിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് ഡ്രോൺ ടാക്‌സിയാണ് ‘ഇ-200. 2025ൽ ഇ-200 പൂർണ്ണ രീതിയിൽ തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു പ്രൊഫ. ചക്രവർത്തി പറഞ്ഞു.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HfNOrGBREHM69NeV0qOVYa