പലതരത്തിലുള്ള തട്ടിപ്പുകൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കേവലം ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വ്യക്തികളുടെ എല്ലാ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ ഹാക്ക് ചെയ്യാം.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി വളരെ ചുരുക്കം ആളുകളെ ഉണ്ടാവും. ബാങ്കിൽ നിന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന മെസ്സേജുകളുടെ സത്യാവസ്ഥ എപ്പോഴെങ്കിലും പരിശോധിക്കാർ ഉണ്ടോ?
എങ്കിൽ ഇനി മുതൽ അല്പം ശ്രദ്ധിച്ചോളൂ എസ് ബി ഐ ഉപഭോക്തകളുടെ മൊബൈൽ നമ്പറിലേക്ക്
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന രീതിയിൽ മെസ്സേജ് വരുന്നുണ്ട്, എന്നാൽ ഇത് ബാങ്ക് അയക്കുന്നത് അല്ല.
അങ്ങനെയൊരു സന്ദേശം ലഭിച്ചാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല മറിച്ച് ഈ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശമാണിത് നിങ്ങൾക്ക് അത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു മറുപടി നൽകരുത് ഉടൻ ബാങ്കിനെ അറിയിക്കുക.
വ്യാജ സന്ദേശങ്ങളെ കുറിച്ച് എസ് ബി ഐ ഉപഭോക്താക്കൾക്ക് PIB ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ പ്രവർത്തനം കാരണം സ്വീകർത്താവിന്റെ അക്കൗണ്ട് താൽക്കാലികമായി പൂട്ടിയതായി എസ്ബിഐയുടെ പേരിൽ ഒരു വ്യാജ സന്ദേശം നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന അത്തരം ഈമെയിൽ ഓർ എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്ന് പി ബി ഐ മുന്നറിയിപ്പ് നൽകുന്നു ഇത്തരം സന്ദേശങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും കൂടാതെ നിങ്ങൾക്ക് 1930 എന്ന നമ്പറിൽ പരാതിപ്പെടാവുന്നതാണ്.
കേരള ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ