Wednesday, 14 June 2023

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കമാൻഡർ കെ.കുര്യാക്കോസ് അനുസ്മരണ സമ്മേളനവും,സാമൂഹ്യസേവന പ്രവർത്തനങ്ങൾ 2023 ന്റെ ഉദ്ഘാടനവും നടത്തി.

SHARE
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ എല്ലാവർഷവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്, അസോസിയേഷന്റെ മുൻ രക്ഷാധികാരിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന കമാൻഡർ കെ കുര്യാക്കോസിന്റെ അനുസ്മരണ സമ്മേളനത്തിനോട് അനുബന്ധിച്ചാണ് . അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വർഷം തികയുകയാണ്, എന്നും സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെയും അധ:സ്ഥിതിതരുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജന്മനാടായ പെരുമ്പാവൂരിൽ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വർഷം 14 ജൂണിന് അസോസിയേഷൻ സംസ്ഥാനത്തുടനീളം ഉള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുകയാണ്.

2023 ജൂൺ 14 ബുധനാഴ്ച നാലുമണിക്ക്  പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലാണ് ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻന്റെ അധ്യക്ഷതയിൽ  അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനത്തിന്റെ ആരംഭവും കുറിച്ചു. തദവസരത്തിൽ  100 ശതമാനം വിജയം കരസ്ഥമാക്കിയ പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെയും അവിടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥിനികളെയും അനുമോദിക്കുകയും, ആദരിക്കുകയും  ചെയ്തു. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ആണ് നിർവഹിച്ചത്. ശ്രീ എൽദോസ് കുന്നംപള്ളി എംഎൽഎ പഠനോപകരണ വിതരണം നടത്തുകയും, കമാൻഡർ  കെ കുര്യാക്കോസ് അനുസ്മരണ  പ്രഭാഷണം KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നടത്തിയതിനൊപ്പം, ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ മിനി മാത്യുവിനെ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സമ്മേളനത്തിൽ ആദരിക്കുകയും ഉണ്ടായി.

 കമാൻഡർ കെ കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം ജി ജയപാൽ KHRA സംസ്ഥാന പ്രസിഡന്റ്‌.
അഡ്വക്കേറ്റ് ടിഎം സക്കീർ ഹുസൈൻ, ശ്രീ ജോൺ ജേക്കബ്, ശ്രീ അസീസ്, ശ്രീ വി ടി ഹരിഹരൻ എന്നീ പ്രമുഖരും പ്രസംഗിച്ചു. കെ യു നാസർ,ടിഎം നസീർ, സിന്ധു എസ്, വി യു ബഷീർ, ജയാ മോൾ കെ ജേക്കബ്, ഫസലു റഹ്മാൻ, സി ജെ ചാർലി,വി എ.അലി, സി കെ അനിൽ, കെ ഇ.നൗഷാദ്, എ എം അബ്ദുൽ അസീസ്, പി ഇബ്രാഹിം, ടി എം അബ്ദുൽ ഖാദർ കെ എം ഉമ്മർ, കെ റൗഫ്‌, കെ ടി റഹീം സമ്മേളനത്തിന്റെ വിശിഷ്ട അതിഥികൾ ആയിരുന്നു.
                                        
                                    https://www.youtube.com/@keralahotelnews

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കേരളാ ന്യൂസിന്റെ യൂട്യൂബ് ചാനൽനിങ്ങൾക്ക് കാണാൻ സാധിക്കും, ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ    ക്ലിക്ക് ചെയ്തു  സബ്സ്ക്രൈബ് ചെയ്യുക.
                                   https://chat.whatsapp.com/HfNOrGBREHM69NeV0ഖൂവ്യ

കേരളാ ഹോട്ടൽ ന്യൂസിന്റെ വാർത്തകളും , വീഡിയോകളും നേരിട്ട് ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
SHARE

Author: verified_user