മുംബൈ : രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുകയും കമ്പനികള്‍ക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് അദേഹം പറഞ്ഞു.
2022 ഏപ്രിലിനുശേഷം എണ്ണവില വര്‍ധപ്പിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മുബൈയിൽ ഒരു ലിറ്റർ പെട്രോളിൻെറ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിൻെറ നിരക്ക് 94.27 രൂപയുമാണ്. അതുപോലെ ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഇന്ധന വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് ജില്ലയിൽ, ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് നൽകേണ്ടത്.