Saturday, 10 June 2023

ക്രൈസ്റ്റ് ദി റിഡീമര്‍’ പ്രതിമ

SHARE


ലിയോനാര്‍ഡോ സെന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.ബ്രസീലിലെ റിയോ ഡി ജനീറോയിലെ ‘ക്രൈസ്റ്റ് ദി റിഡീമര്‍’ പ്രതിമയുടെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. യേശു തന്റെ ഇരുകൈകളിലുമായി പൂര്‍ണചന്ദ്രനെ താങ്ങി നിര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.
മൂന്ന് വര്‍ഷത്തെ നിരന്തര പരിശ്രമത്തിനു ശേഷമാണ് ലിയോനാര്‍ഡോയ്ക്ക് ഇത്തരത്തിലൊരു ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്.ഇന്‍സ്റ്റാഗ്രാമിലൂടെ ലിയോനാര്‍ഡോ പങ്കുവെച്ച ചിത്രത്തിന് ഏഴ് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ജൂണ്‍ നാലിനാണ് ചിത്രം പകര്‍ത്തിയത്.
കോര്‍കോവാഡോ പര്‍വതത്തിന്റെ കൊടുമുടിയിലാണ് ‘ക്രൈസ്റ്റ് ദി റിഡീമര്‍’ എന്ന പ്രതിമ സ്ഥിതിചെയ്യുന്നത്. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ പ്രതിമ 1931ലാണ് സ്ഥാപിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് 7 ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 4 നായിരുന്നു ചിത്രമെടുത്തത്. നിറ്റെറോയിയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
SHARE

Author: verified_user