യുഎഇയില്‍ 2023 ജനുവരി 1 മുതല്‍, സ്വദേശിവല്‍ക്കരണ നിമയം പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്ക് പിഴ ഈടാക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) എടുത്ത തീരുമാനം കടുപ്പിച്ചുകൊണ്ട് യുഎഇ ഭരണാധികാരികൾ . 50 തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണ് നിയമം. സ്വദേശിയായ തൊഴിലാളികളെ നിയമിക്കാത്ത കമ്പനികൾക്ക് മാസം 6000 ദിര്‍ഹം വീതം വര്‍ഷത്തില്‍ 72,000 ദിര്‍ഹം പിഴ അടയ്ക്കണം.
ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വര്‍ധിക്കും. 2026ഓടെ കമ്പനികള്‍ സ്വദേശിവല്‍ക്കരണം 10% ആക്കി ഉയര്‍ത്തണം. ‘യുഎഇയുടെ വികസന പ്രക്രിയയില്‍ ഫലപ്രദമായ രീതിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരികയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്, ഈ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് വഴി രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിലെ മത്സരക്ഷമത, സ്ഥിരത എന്നിവയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും’ -മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2022ല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ കമ്പനികളെ മന്ത്രാലയം അഭിനന്ദിച്ചു. 2023ല്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് ഞങ്ങളുടെ ശ്രമമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമെ, സ്വദേശികളെ പരിശീലിപ്പിക്കുകയും തൊഴില്‍ നല്‍കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് മന്ത്രാലയം പിന്തുണയും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
അടുത്തിടെ യുഎഇയിലെ വിസാ സംവിധാനത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ ലളിതമായ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങളാണ് യുഎഇ സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്. പുതിയ പരിഷ്‌ക്കരണത്തിലൂടെ പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ എളുപ്പമാക്കി മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിസിറ്റ് വിസ
വിസിറ്റ് വിസകളെല്ലാം സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകളെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാനാകുമെന്നതാണ് സവിശേഷത. തൊഴില്‍ അന്വേഷിക്കാനായി, സ്‌പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകള്‍ അനുവദിക്കും.
ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധന
25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെയും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രായപരിധി പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യാം.
കൂടുതല്‍പേര്‍ക്ക് ഗോള്‍ഡന്‍ വിസ
കൂടുതല്‍ പേര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി ചുരുക്കി. മെഡിസിന്‍, സയന്‍സ്, എഞ്ചിനീയറിങ്, ഐടി, ബിസിനസ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍, എജ്യുക്കേഷന്‍, നിയമം, കള്‍ച്ചര്‍ ആന്റ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ഇനിമുതല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാനാകും. ഇവര്‍ക്ക് യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണമെന്നതാണ് വ്യവസ്ഥ.
ഗ്രീന്‍ വിസ
ഗ്രീന്‍ വിസ എടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസയ്ക്ക് അപേക്ഷ നല്‍കാം.