Wednesday, 26 July 2023

നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

SHARE
                                    https://www.youtube.com/@keralahotelnews


വീണ്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ്; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. 2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തില്‍ ടീം ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.

സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്‌കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26(തിരുവനന്തപുരം), നവംബര്‍ 28(ഗുവാഹത്തി), ഡിസംബര്‍ 1(നാഗ്‌പൂര്‍), ഡിസംബര്‍ 3(ഹൈദരാബാദ്) തിയതികളിലാണ് ഇന്ത്യ-ഓസീസ് ട്വന്‍റി 20 മത്സരങ്ങള്‍. 

                         https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

ഏറെ തിരക്കുപിടിച്ച മത്സരക്രമമാണ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് വരുന്നത്. 2023-24 ഹോം സീസണിന്‍റെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ബിസിസിഐ ഫിക്‌സ്‌ചർ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു. ലോകകപ്പിന് ശേഷം ഓസീസിന് പിന്നാലെ അഫ്‌ഗാനിസ്ഥാനും ഇന്ത്യക്കെതിരെ ഇവിടെ വച്ച് ടി20 പരമ്പര കളിക്കും. മൂന്ന് ട്വന്‍റി 20കളാണ് പരമ്പരയിലുള്ളത്. ജനുവരി 11ന് മൊഹാലിയിലും 14ന് ഇന്‍ഡോറിലും 17ന് ബെംഗളൂരുവിലുമാണ് മത്സരങ്ങള്‍. ഇതിന് ശേഷം 2024ല്‍ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായി ഇന്ത്യയിലെത്തും. ഹൈദരാബാദ്(ജനുവരി 25-29), വിശാഖപട്ടണം(ഫെബ്രുവരി 2-6), രാജ്‌കോട്ട്(ഫെബ്രുവരി 16-19), റാഞ്ചി(ഫെബ്രുവരി 23-27), ധരംശാല(മാര്‍ച്ച് 7-11) എന്നിവിടങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങള്‍.


SHARE

Author: verified_user