Saturday, 29 July 2023

വ്യാവസായിക മൂല്യ വർദ്ധനയ്ക്കുള്ള വൈദഗ്ധ്യം ശക്തിപ്പെടുത്തൽ (സ്ട്രൈവ്) രണ്ടാം ബാച്ച് ഫെയർവെൽ KHRA ഭവനിൽ വെച്ച് നടന്നു

SHARE
                                        https://www.youtube.com/@കേരളഹോട്ടൽന്യൂസ്

 എറണാകുളം : വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ (ഐടിഐകൾ), അപ്രന്റീസ്ഷിപ്പുകൾ എന്നിവയിലൂടെ നൽകുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രസക്തിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ,ലോകബാങ്ക് സഹായത്തോടെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പദ്ധതിയാണ് വ്യാവസായിക മൂല്യ വർദ്ധനയ്ക്കുള്ള നൈപുണ്യ ശക്തിപ്പെടുത്തൽ (സ്‌ട്രൈവ്) പദ്ധതി.


ദീർഘകാല തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിലെ നൈപുണ്യ വികസന പരിശീലന പരിപാടികളുടെ സ്ഥാപനപരമായ പരിഷ്കാരങ്ങളും ഗുണനിലവാരവും വിപണി പ്രസക്തിയും മെച്ചപ്പെടുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നു.
എസ്എംഇകൾ, ബിസിനസ് അസോസിയേഷൻ, വ്യവസായ ക്ലസ്റ്ററുകൾ എന്നിവയെ ഉൾപ്പെടുത്തി അപ്രന്റീസ്ഷിപ്പ് ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ ഇത് ഐടിഐകളെ പ്രോത്സാഹിപ്പിക്കും.
സ്റ്റേറ്റ് ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ് & എംപ്ലോയ്‌മെന്റ്, CSTARI, NIMI, NSTIകൾ, ITIകൾ തുടങ്ങിയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഗുണനിലവാരമുള്ള നൈപുണ്യ വികസന പരിശീലനം നൽകുന്നതിനുള്ള ശക്തമായ സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
 കെ എച്ച് ആർ എ എന്ന സംഘടന  ഇന്ത്യ ഗവൺമെന്റിന്റെ ഈ പദ്ധതിയെ ഏറ്റെടുത്ത് നടത്തുന്ന രണ്ടാമത്തെ ബാച്ചിന്റെ ഫെയർവെൽ ആണ് ഇന്ന് കെ എച്ച് ആർ എ ഭവനിൽ വച്ച് നടന്നത്. ഈ ബാച്ചിന്റെ ആദ്യ സെഷനായ തിയററ്റിക്കൽ ഭാഗം കഴിഞ്ഞ്  പ്രാക്ടിക്കൽ ഭാഗത്തേക്ക് ഇനി കടക്കും.

 ഫെയർവെൽ ചടങ്ങ്  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സ്ട്രൈവ് ഗവേണിംഗ് ബോഡി ചെയർമാനും കൂടിയായ ജി.ജയ്പാൽ ഉദ്ഘാടനം ചെയ്യുകയും ഗവേണിംഗ്  ബോഡിയിലെ കമ്മിറ്റി അംഗമായ  ടി ജെ.മനോഹരൻ KHRA എറണാകുളം ജില്ലാ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് മൂസ എറണാകുളം ജില്ലാ സെക്രട്ടറി കെ ടി.റഹീം സ്ട്രൈവ്കോർഡിനേറ്റർ മുനീർ കെ എച്ച് ആർ എ സംസ്ഥാന കമ്മിറ്റി അംഗം കെ പി നാദിർഷ ബാച്ചിന്റെ കരിയർ ഡെവലപ്മെന്റ് സംബന്ധിച്ച് കെഎച്ച്ആർഐ മെമ്പർ കൂടിയായ   Dr. ബിന്ദു പ്രഭാഷണം നടത്തി.
 ഇവിടെ ബാച്ചുകൾക്ക് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ ആണ് സ്റ്റൈപ്പന്റോട് കൂടി പഠിക്കാൻ കെഎസ്ആർഎ ഒരുക്കിയത്.
                         https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user