Tuesday, 25 July 2023

കേരള വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മെമ്പേഴ്സ് മീറ്റ്

SHARE
                                       https://www.youtube.com/@keralahotelnews


പാലാ : കേരള വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മെമ്പേഴ്സ് മീറ്റ് ജൂലൈ 29 ശനിയാഴ്ച 7 30ന് വ്യാപാര ഭവനിൽ വച്ച് നടത്തപ്പെടുന്നു. കേരള ഇൻകം ടാക്സ് ജോയിന്റ്   കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ IRS വിശിഷ്ട അതിഥിയായി എത്തുന്നതും, ടാക്സ് മേഖലയിൽ അദ്ദേഹവുമായി ഒരു ഇന്റർറാക്റ്റീവ്  സെഷൻ മീറ്റിംഗിൽ ഉണ്ടായിരിക്കുന്നതാണ്.

പാലായിലെ യുവതലമുറ വ്യാപാര വ്യവസായികളുടെ പരസ്പര സൗഹൃദത്തിനും ഉന്നമനത്തിനുമുള്ള യൂത്ത് വിങ്  പ്രധാനപ്പെട്ട ഈ മീറ്റിംഗ് എല്ലാ അംഗങ്ങളെയും മറ്റ് വ്യാപാര സംഘടനകളെയും, കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളെ കോർത്തിണക്കി ഒരു കൂട്ടായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്നാണ് KVVES യൂത്ത് വിങ്ങിന്റെ മുഖമുദ്ര. ആയതിനാൽ യൂത്ത് വിങ് മെമ്പേഴ്സ് മീറ്റ് ഒരു വിജയമാക്കുവാൻ എല്ലാ യൂത്ത് വിങ് മെമ്പേഴ്സിനോടും അഭ്യർത്ഥിക്കുന്നത് ആയിട്ട് യൂത്ത് വിങ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ആന്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് എന്നിവർ പറഞ്ഞു

                  


SHARE

Author: verified_user