Friday, 11 August 2023

അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് ഇന്ന് തുടക്കം;

SHARE

Athidhi Portal Registration: അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് ഇന്ന് തുടക്കം; നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി



തിരുവനന്തപുരം :Athidhi Portal Registration: അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. മുഴുവൻ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്‌റ്റര്‍ ചെയ്യിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. 

പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്‌റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്‌റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്‌റ്റർ ചെയ്യാം. athidhi.lc.kerala.gov.in  എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്‌റ്റർ ചെയ്യേണ്ടത്. 

പോര്‍ട്ടലില്‍ വിവിധ പ്രാദേശിക ഭാഷകളിലും നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. നല്‍കിയ വ്യക്തി വിവരങ്ങള്‍ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണർ വ്യക്തമാക്കി. 

ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്‌തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് ഉടനെത്തും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലോ ആപ്പിലോ പേര് രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


                                      https://www.youtube.com/@keralahotelnews

ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കോട്ടയം ജില്ലയിലെ ഏഴ് അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ചങ്ങനാശേരി പായിപ്പാട് പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിലും അതിഥി തൊഴിലാളി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

കരാറുകാർ, തൊഴിലുടമകൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് സ്വന്തമായും athidhi.Ic.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

ഹെൽപ് ഡസ്ക് ഫോൺ നമ്ബറുകൾ ചുവടെ

ചിയാക് ജില്ലാ പ്രോജക്ട് മാനേജർ 9496007105

 KOTTAYAM ജില്ലാ ലേബർ ഓഫീസ് - 0481 2564365
 ലേബർ ഓഫീസ് - 0481 2564365

കോട്ടയം സർക്കിൾ ഒന്ന് - 8547655389

കോട്ടയം സർക്കിൾ രണ്ട് - 8547655390

ചങ്ങനാശേരി - 8547655391

പുതുപ്പള്ളി - 8547655392

കാഞ്ഞിരപ്പള്ളി - 8547655393

പാലാ - 8547655394

66060-8547655395


SHARE

Author: verified_user