വിപണി കീഴടക്കി മുന്നേറുന്നു; കേരള ചിക്കൻ ♔ 26 കോടി; 1000 കോഴികൾ മുതൽ 5000 കോഴികൾ വരെ ഉൾക്കൊള്ളാവുന്ന ഫാമുകളാണ് കുന്ദമംഗലം, കൊടുവള്ളി, ബാലുശ്ശേരി, പേരാമം, കുന്നുമ്മൽ ബ്ലോക്കുകളിലായുള്ളത്
26 കോടി രൂപയുടെ വിറ്റുവരവോടെ കേരള ചിക്കൻ മുന്നേറുന്നു ജില്ലയിൽ ഇതുവരെ 26,2349976 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
വിപണിയിൽ ഗുണനിലവാരമുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ൽ കുടുംബശ്രീ മുഖേന ആരംഭിച്ച കേരള ചിക്കൻ ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2021-ലാണ് ജില്ലയിൽ വിൽപ്പനയ്ക്കുള്ള ഔട്ട്ലെറ്റുകൾ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പും കെപ്കോയും ചേർന്നാണ് പദ്ധതി ആരംഭിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള കോഴിയിറച്ചിയുടെ 50% പ്രാദേശികമായി ഉൽപ്പാദിപ്പിക്കുകയും കുടുംബശ്രീ വനിതകൾക്ക് തൊഴിലും വരുമാനവും നൽകുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ 35 ഫാമുകളും 14 ഔട്ട്ലെറ്റുകളും കേരള ചിക്കനുണ്ട്. കുടുംബശ്രീയിലെ 35 സ്ത്രീകളാണ് ഫാമിന്റെ ഗുണഭോക്താക്കൾ നിലവിൽ കോഴിയിറച്ചിക്ക് 182 രൂപയും കോഴി ഒന്നിന് 119 രൂപയുമാണ് കേരള ചിക്കൻ വില.
ഇതുവരെ ഒമ്ബത് ജില്ലകളിലായി 342 ഫാമുകളും വിൽപ്പനയ്ക്കായി ഏഴ് ജില്ലകളിലായി 111 ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് 45 ദിവസം കോഴി വളർത്തൽ വഴി കർഷകർക്ക് ശരാശരി 50,000 രൂപയും ഔട്ട്ലെറ്റ് നടത്തിപ്പുകാർക്ക് 87,000 രൂപയും പ്രതിമാസം ലഭിക്കും. ഒരു ദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെയാണ് കർഷകർക്ക് നൽകുന്നത് വളർച്ചയെത്തുമ്ബോൾ നിശ്ചിത തുക നൽകി തിരികെയെടുക്കും ഭക്ഷണം, മരുന്ന് തുടങ്ങിയ ആനുകൂല്യങ്ങളും സൗജന്യമാണ്. തിരികെ കൊണ്ടുപോകുന്ന കോഴികൾക്ക് കിലോയ്ക്ക് 2 മുതൽ 13 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ലെറ്റുകൾ വഴിയാണ് വിപണനം കുടുംബ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്ബനിയാണ് ഉൽപ്പാദനവും വിപണനവും ഏകോപിപ്പിക്കുന്നത്. കുന്ദമംഗലം, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്ബ്ര,കുന്നുമ്മൽ ബ്ലോക്കുകളിൽ 1000 മുതൽ 5000 വരെ കോഴികളെ പാർപ്പിക്കാൻ കഴിയുന്ന ഫാമുകളാണുള്ളത്