തീക്കോയി : മംഗളഗിരിയിലും അടുക്കം വെള്ളാനിയിലും ഉരുൾപൊട്ടി മലയോരമേഖലയിൽ കനത്ത മഴ. തലനാട് പഞ്ചായത്തിൽപ്പെട്ട വെള്ളാനിയിൽ ഉരുൾപൊട്ടി ആളപായമില്ല. എന്നാൽ റോഡ് തകർന്നതിനെ തുടർന്ന് വെള്ളാനി ഭാഗം ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ കൃഷി നശിച്ചു റബർ മിഷൻ പുര ഒഴുകിപ്പോയി, ഒറ്റയിടിക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിൽ പെട്ടെങ്കിലും അപകടങ്ങൾ ഇല്ല വാഗമൺ ഭാഗത്തേക്കുള്ള ബസ് തീക്കോയിൽ ആളെ ഇറക്കി യാത്ര അവസാനിപ്പിച്ചു.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഇഞ്ചപ്പാറ ഭാഗത്തെ കനത്തമഴ മൂലം മണ്ണടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
പാലാ ഭാഗത്തേക്ക് മീനച്ചിലാറ്റിലെ വെള്ളം കര കവിഞ്ഞു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാത്രി വൈകിയും വാഗമൺ റൂട്ടിൽ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.