ഹോട്ടലുകളിൽനിന്നും ഭക്ഷണം പാഴ്സൽ നൽകുമ്പോൾ പാക്കിംഗിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും, പ്ലാസ്റ്റിക്കിന് പകരം മറ്റ് സംവിധാനം ഏർപ്പെടുത്തുവാൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ.
ഫുഡ് പാക്കേജിംഗ് ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിലാണ് സംഘടനയുടെ പ്രഖ്യാപനം.
എറണാകുളം കെ.എച്ച്.ആർ.എ. ഭവനിൽ നടന്ന ബോധവൽക്കരണ സെമിനാർ ഭക്ഷ്യ സുരക്ഷാകമ്മീഷണർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും മറ്റും വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമല്ലായെന്നാണ് പഠനങ്ങളിൽനിന്നും മനസിലായതെന്നും, ആയതിനാൽ ഫുഡ് ഗ്രേഡ് കണ്ടെയ്നർ അടക്കമുള്ള മറ്റ് മാർഗങ്ങൾ ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ തേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇതേ തുടർന്നായിരുന്നു അസോസിയേഷൻ നിലപാട് പ്രഖ്യാപനം. ഫുഡ് ഗ്രേഡ് കണ്ടയ്നർ പോലുള്ള പാക്കേജിംഗ് ഉൽപ്പന്നങ്ങൾക്ക് സാമ്പത്തിക ചെലവ് ഏറെയായതിനാൽ, പാഴ്സൽ വാങ്ങുന്നതിനായി ഉപഭോക്താക്കൾ പാത്രം കൊണ്ടുവരികയാണെങ്കിൽ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട് നൽകുന്ന കാര്യം പരിഗണിക്കുന്നതാണെന്നും, പാഴ്സൽ നൽകുന്നതിന് സംസ്ഥാനത്തെ എല്ലാ ഹോട്ടൽ റസ്റ്റോറന്റുകൾക്കുമായി പ്ലാസ്റ്റിക് ഒഴിവാക്കി ഏകീകൃത പാത്രങ്ങൾ കണ്ടെയ്നറുകൾ ഉൽപാദകരുമായി സഹകരിച്ച് നിർമ്മിക്കുന്നതുമാണെന്നും ജയപാൽ അറിയിച്ചു.
ഉപഭോക്താവ് ഈ പാത്രം ഒരു ഹോട്ടലിൽ നിന്നും വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലിൽ തിരികെ നൽകിയാലും പാത്രം വാങ്ങിയ തുക ആ ഹോട്ടലിൽനിന്നും നൽകുന്ന പദ്ധതി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിക്കും. ഈ പദ്ധതിയുമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുന്നതാണെന്നും അതിനുവേണ്ടുന്ന പിന്തുണ നൽകുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉറപ്പുനൽകി. സെമിനാറിൽ ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡപ്യൂട്ടി കമ്മീഷണർ രഘു, കെ.എച്ച്.ആർ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരൻ, ജില്ലാസെക്രട്ടറി കെ.ടി. റഹിം മറ്റ് ഇതര വ്യാപാര സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കേരളാ ഹോട്ടൽ ന്യൂസിന്റെ വെബ്സൈറ്റ് സന്ദർശിക്കുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
🌐🌐🌐🌐🔴🌐🌐🌐🌐🌐🌐🌐🌐🌐🔴🌐🌐🌐🌐🌐🌐🌐🔴🌐🌐🌐🌐🌐🌐🌐🌐🌐🔴🌐🌐🌐
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
⭕⭕⭕⭕⭕⭕⭕ ⭕⭕⭕⭕⭕⭕⭕ ⭕⭕⭕⭕⭕⭕⭕⭕ ⭕⭕⭕⭕⭕⭕⭕⭕ ⭕🍉⭕⭕
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.