Wednesday, 4 October 2023

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റ്മായി പ്രവർത്തിച്ചിരുന്ന EM ജോസ് അനുസ്മരണ യോഗം നടത്തി

SHARE

 കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന ജോസ് ചേട്ടൻ്റെ നിര്യാണത്തേ അനുസ്മരിച്ചു കൊണ്ട് ഹില്‍ഗേറ്റ് ഹോട്ടലിന്റെ ഹാളിൽ വച്ച് 11 മണിക്ക് അനുശോചന യോഗം കൂടി. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്‌ ജയൻ ജോസിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ KHRA സംസ്ഥാന പ്രസിഡന്റ്  ജി. ജയ്പാൽ  ഇടുക്കി ജില്ലാ പ്രസിഡന്റ് അജി എം എസ്, ജില്ലാ സെക്രട്ടറി മോഹനൻ പി കെ യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുര്യാസ്  സംസ്ഥാന ഭാരവാഹി പ്രവീൺ വി   വി.എസ്.മുഹമ്മദ് ഇസ്മായിൽ   എന്നിവർ പ്രസംഗിച്ചു .KHRA ആദ്യ കാല പ്രവർത്തകനും തൊടുപുഴ യിൽ ജമിനി ടുറിസ്റ് ഹോം ഉടമയും ആണ് ജോസ് ചേട്ടൻ.

ഇടുക്കി ജില്ലാ ഭാരവാഹി ആയിരുന്ന ശ്രീ.ബിനോയ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന ശ്രീ.അബ്ദുൽഖാദർ ഹാജി (തൊടുപുഴ) അഡ്വക്കേറ്റ് റേ.വി.സ്റ്റീഫൻ (അടിമാലി) ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളി (തൊടുപുഴ) കുമിളിയിലെ റോളക്സ് ടൂറിസ്റ്റ് ഹോം ഉടമ ശ്രീ.മുഹമ്മദ് ഷാജി ആര്യാസ് ഹോട്ടൽ ഉടമ ശ്രീ.സുബ്ബറോയ് രേവതി ഇന്റർനാഷണൽ ഉടമ ശ്രീ. സദാശിവൻ പിള്ള ഓർഗനൈസർ ശ്രീ.വി.എസ്.മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ  ജോസ് ചേട്ടന്റെ  വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.