നാടന്‍പാട്ടിന്‍റെ കുലപതി അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ ആള്‍
പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ എസ് അറുമുഖൻ നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ്.ചലച്ചിത്ര ഗാനരചയിതാവായും ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കലാഭവൻ മണിയുടെ ജനപ്രിയ ഗാനങ്ങളായ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ, തുടങ്ങിയ ഗാനങ്ങളൊക്കെ രചിച്ചത് അറുമുഖൻ വെങ്കിടങ്ങ് ആണ്. ഭാര്യ അമ്മിണി. മക്കൾ സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.