കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
ഇന്നലെ വൈകുന്നേരം സമ്മേളനം നടക്കുന്ന വേദിയായ ചങ്ങനാശ്ശേരി Arickathil ഓഡിറ്റോറിയത്തിൽ KHRA കോട്ടയം ജില്ലാ സമ്മേളനം ' സൗഹൃദം 2023 'ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ട്രഷർ ആർസി നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, ജില്ലാ രക്ഷാധികാരി സുകുമാരൻ നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽഹമീദ്, അൻസാരി, യൂണിറ്റ് സെക്രട്ടറി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഭരണസമിതി അംഗങ്ങളുടെ ഒരു അടിയന്തരയോഗം നടത്തുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ ജില്ലാ ഭരണസമിതി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
കോട്ടയം ജില്ലാ സമ്മേളനത്തിന് അനുബന്ധിച്ച് ചങ്ങനാശ്ശേരി യൂണിറ്റിൽ നടന്ന സ്വാഗത സംഘ രൂപീകരണത്തിന് കോട്ടയം ജില്ലയിലുള്ള എല്ലാ യൂണിറ്റ് ഭരണസമിതി അംഗങ്ങളും സമ്മേളനത്തിന് അനുബന്ധിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലെയും മെമ്പർമാരെ ഉൾപ്പെടുത്തി നവംബർ പതിനഞ്ചാം തീയതി ചങ്ങനാശേരി വച്ച് നടക്കുന്ന സമ്മേളനം സൗഹൃദം 2023 നെ കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് N. പ്രതീഷ് ഭരണസമിതി അംഗങ്ങളോട് പറഞ്ഞു.
കോട്ടയം ജില്ലയിലെ പാലാ യൂണിറ്റിൽ ഏറ്റവും അവസാനത്തെ യൂണിറ്റ് പൊതുസമ്മേളനവും തെരഞ്ഞെടുപ്പും നടക്കുന്ന ഒക്ടോബർ 31ന് നമ്മുടെ സംസ്ഥാന പ്രസിഡന്റിന്റെ ആഹ്വാന പ്രകാരമുള്ള മയക്കുമരുന്നിനും വർഗീയതയ്ക്കും എതിരെയുള്ള ഒരു ദീപ പ്രയാണവും , അതോടൊപ്പം തന്നെ കോട്ടയം ജില്ലാ സമ്മേളന വിളംബര ജാഥയും സൗഹൃദം 2023 അന്ന് പാലായിൽ വച്ച് നടത്തപ്പെടുന്നുണ്ട്.
കേരള ഹോട്ടൽ റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന ജില്ലാ യൂണിറ്റുകളുടെ നേതൃ ത്വത്തിന്റേയും പാലാ സെന്റ് തോമസ് കോളേജ് എൻ. സി. സി. നേവൽ വിഭാഗത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ...പ്രൊഫ. ജെയിംസ് ജോൺ
പ്രിൻസിപ്പാൾ, സെന്റ് തോമസ് കോളേജ് പാലാ മുഖ്യ സന്ദേശവും ഫ്ലാഗ് ഓഫും ചെയ്യുന്ന വിളംബര ജാഥ പാലാ നഗരവീഥിയിൽ സെൻതോമസ് കോളേജിൽ നിന്ന് തുടങ്ങി കെഎസ്ആർടിസിയുടെ എതിർവശത്തുള്ള സൺ സ്റ്റാർ റസിഡൻസിയിൽ അവസാനിക്കുന്നു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.