പെരുമ്പാവൂരിൽ മാർത്തോമ വനിതാ കോളേജിൽ സ്പോർട്സ് കോട്ടയിൽ ബിഎ ഹിസ്റ്ററി വിഭാഗത്തിൽ അഡ്മിഷൻ ലഭിച്ച രജിത വലിയ ജീവിത പ്രതിസന്ധികളെ അതിജീവിച്ചാണ് കോളേജ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. നിർഭയം പെരുമ്പാവൂർ ചെയർമാൻ അഡ്വ. എൻ സി മോഹനൻ,വർക്കിംഗ് ചെയർമാൻ ജി. ജയപാൽ ( KHRA സംസ്ഥാന പ്രസിഡന്റ് ) നേതൃത്വത്തിലുള്ള സംഘടനയുടെ ഭാരവാഹികൾ രജിതയുടെ ഉന്നത പഠനം, ക്രിക്കറ്റ് പരിശീലനം, തുടങ്ങി പഠനം പൂർത്തിയാക്കി ജോലി ലഭിക്കുന്നത് വരെ കെയർടേക്കർ എന്ന നിലയിൽ ഡോക്ടർ സുജോ മേരി വർഗീസ് ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം ഏറ്റെടുത്ത് നടത്താമെന്ന് നിർഭയം അംഗവും വ്യാപാര വ്യവസായി ഏകോപന സമിതിയുടെ അംഗം എം എസ് സജീവ് ഉറപ്പുനൽകുകയും ചെയ്തു. SI പി കെ സുരേന്ദ്രൻ, എക്സ് കമ്മിറ്റിയംഗം പ്രൊഫസർ അജി സി പണിക്കർ കോളേജിലെ കായിക അധ്യാപകൻ ഡോക്ടർ വിനീത് കുമാർ ഹിസ്റ്ററി വിഭാഗം അധ്യാപകൻ ഡോക്ടർ ബിബിൻ കുര്യാക്കോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
കിളിമാന്നൂർ സ്വദേശിയായ രജിതയുടെ ജീവിത പോരാട്ടം ഒരു സിനിമ കഥയെക്കാളും വെല്ലുന്നതാണ്. രജിതയുടെ പോരാട്ട കഥകൾ ലോകം അറിഞ്ഞതോടെ നിരവധി പേരാണ് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവരുന്നത്.
രജിത കഴിഞ്ഞ മാർച്ചിൽ ആണ് പെരുമ്പാവൂരിൽ എത്തിയത്, ജൂലൈയിൽ ക്ലാസ്സ് തുടങ്ങുന്ന വരെയുള്ള ദിവസങ്ങളിൽ പെരുമ്പാവൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിലും വെയിറ്റിംഗ് ഷെഡിലുകളുമായിട്ടാണ് രാത്രികാലങ്ങൾ കഴിച്ചുകൂട്ടിയത്. താമസിക്കാൻ സാഹചര്യമില്ലാതെ വീടുവിട്ടിറങ്ങിയ രജിതയിപ്പോൾ പെരുമ്പാവൂരിന്റെ താരമായി.
കേരള ഹോട്ടൽ ന്യൂസിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ വാട്സപ്പ്ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.