ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം ഫ്രാൻസിൽ കണ്ടെത്തി. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാ റ്റോയുമാണ് ഇതിന് പിന്നിൽ. ഫോസിൽ ഇന്ധനങ്ങൾക്കായി പര്യവേക്ഷണം ചെയ്യുന്നതിന് ഇടയിലാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.
ഭൂമിയിൽ നിന്ന് 1,250 മീറ്റർ താഴെയായി ഹൈഡ്രജന്റെ ഉയർന്ന സാന്ദ്രത കണ്ടെത്തി. ഏകദേശം ആറ് ദശലക്ഷം മുതൽ 250 ദശലക്ഷം മെട്രിക് ടൺ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. ശുദ്ധ ഊർജ മായാണ് വൈറ്റ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഭൂവൽക്കത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജന്റെ മറ്റ് രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വൈറ്റ് ഹൈഡ്രജൻ. കത്തുമ്പോൾ മാത്രമാണ് വൈറ്റ് ഹൈഡ്രജൻ ജലം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്റെ ഈ വകഭേദം ഉത്പാദി പ്പിക്കപ്പെടുന്ന സമയത്ത് ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ‘വൈറ്റ് ഹൈഡ്രജൻ’ എന്ന് പേര് വന്നത്.
പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗ പ്പെടുത്താവുന്നതാണ്. വാഹനങ്ങൾക്കുള്ള ഇന്ധന സെല്ലുകളിലും മറ്റ് വ്യവസായിക പ്രക്രിയകളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും. റഷ്യ, ഒമാൻ, മാലി തുടങ്ങി രാജ്യങ്ങളിലാണ് ഇതിന് മുൻപ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വളരെ ചെറിയ ശേഖര ണങ്ങളിലോ ഉൾക്കടലിലോ ആയിരുന്നു. ഇവ ഖനനം ചെയ്ത് കണ്ടെത്താനുള്ള സാമ്പത്തിക ചെലവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേവലം ഒരു ശതമാനം കണ്ടെത്തുകയോ ഉത്പാദിപ്പിക്കുകയോ ചെയ്താൽ 200 വർഷത്തേക്ക് 500 ദശലക്ഷം ടൺ ഹൈഡ്രജൻ നൽകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.