Monday, 6 November 2023

ഫോണുമായി കണക്ട് ചെയ്ത് 100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്‌ക്രീനിൽ വീഡിയോ കാണാം; മെയ്ഡ് ഇൻ ഇന്ത്യ ‘ജിയോ ഗ്ലാസ്’ സൂപ്പറാ…

SHARE

പുതിയ ടെക്നോളജിയുമായി  ജിയോ ഗ്ലാസ്


ഫോണിന്റെ സ്‌ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ പതിന്മടങ്ങ് വലിപ്പത്തിൽ, ഒരു തീയേറ്ററിലെന്ന പോലെ കാണാൻ സാധിച്ചാലോ? നമ്മുടെ സ്മാർട്ട്‌ഫോണിലെ സ്‌ക്രീനിലെ ദൃശ്യങ്ങൾ 100 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ സ്‌ക്രീനിൽ കാണാൻ സഹായിക്കുന്ന പുതിയ ടെക്‌നോളജിയാണ് ജിയോ ഗ്ലാസ്. ഇത് സ്മാർട്ട്ഫോണുമായി കണക്ട് ചെയ്താൽ ഫോണിലുള്ള ദൃശ്യങ്ങൾ 100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്‌ക്രീനിൽ കാണാനാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് സമ്മേളനത്തിനിടെ മെയ്ഡ് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടായിരുന്നു പുത്തൻ സാങ്കേതികവിദ്യയായ ജിയോ ഗ്ലാസ് അവതരിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2019ൽ ഏറ്റെടുത്ത ഡീപ്-ടെക് സ്റ്റാർട്ടപ്പായ ടെസറാക്റ്റ് ആണ് ജിയോ ഗ്ലാസ് നിർമ്മിച്ചത്. എആർ-വിആർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിയോ ഗ്ലാസിന്റെ പ്രവർത്തനം. 69 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. രണ്ട് ലോഹ ഫ്രെയിമുകളിലായി രണ്ട് ലെൻസുകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയാണ് ജിയോ ഗ്ലാസ് കണ്ണടയിൽ ഉപയോഗിക്കുന്നത്. എആർ-വിആർ മോഡുകളിൽ ഏത് വേണമെന്ന് ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും.

100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്‌ക്രീനിൽ 1080p റെസല്യൂഷനിൽ വീഡിയോ കാണാം. ജിയോ ഗ്ലാസ് അണിയുമ്പോൾ വ്യത്യസ്തമായ ദൃശ്യാനുഭവം ലഭിക്കുന്നതിനൊപ്പം മികച്ച ശബ്ദാനുഭവം കിട്ടുന്നതിനായി രണ്ട് സ്പീക്കറുമുണ്ടാകും. ടൈപ്പ് സി കേബിൾ മുഖേന കണക്ട് ചെയ്തിരിക്കുന്ന സ്മാർട്ട്‌ഫോണിൽ നിന്നും ബാറ്ററി ചാർജ് എടുത്താകും ഇത് പ്രവർത്തിക്കുക. ജിയോ ഗ്ലാസുകൾ ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന.


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.