Thursday, 2 November 2023

കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് വാർഷിക പൊതുസമ്മേളനവും തെരഞ്ഞെടുപ്പും നടന്നു.അതിന്റെ ഭാഗമായി KHRA പാലാ യൂണിറ്റും St. തോമസ് കോളേജും സംയുക്തമായി മയക്കുമരുന്നിനും വർഗീയതയ്ക്കുമെതിരെ ദീപ പ്രയാണം സംഘടിപ്പിച്ചു.അതോടൊപ്പം നവംബർ പതിനഞ്ചാം തീയതി നടക്കുന്ന കോട്ടയം ജില്ലാ സമ്മേളന വിളംബരം ജാഥയും നടന്നു.

SHARE
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ്  വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. ഭക്ഷ്യ ഉൽപാദന വിതരണം മേഖലയുടെ സംഘടനയായ  കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പുമാണ് നടന്നത്.

വാർഷിക സമ്മേളനത്തിനോട് അനുബന്ധിച്ച് മയക്കുമരുന്നിനും വർഗീയതയ്ക്കുമെതിരെ  ഒരു ദീപ പ്രയാണ ജാഥ പാലാ പട്ടണത്തിലൂടെ നടത്തുകയുണ്ടായി. KHRA പാലാ യൂണിറ്റും St. തോമസ് കോളേജും സംയുക്തമായി നടത്തിയ ദീപ പ്രയാണ ജാഥ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത സെൻതോമസ് കോളേജിലെ NCC നേവൽ ബേസിലെ കോളേജ് വിദ്യാർത്ഥികളും ചേർന്നാണ് ജാഥ നടത്തിയത്.
Rev. Fr. ജെയിംസ് ജോൺ St. തോമസ് കോളേജ് പ്രിൻസിപ്പൽ, മുഖ്യ സന്ദേശം നൽകി ഫ്ലാഗ് ഓഫ് ചെയ്ത ദീപ പ്രയാണം കോളേജ് വൈസ് പ്രിൻസിപ്പൽമാരായ  ഡോക്ടർ ഡേവിഡ് സേവിയർ, Fr. ഡോക്ടർ സാവിൻ കാപ്പിലിപറമ്പിൽ, KHRA ജില്ലാ പ്രസിഡന്റ്‌ N. പ്രതീഷ് ജില്ലാ സെക്രട്ടറി K. K. ഫിലിപ്പ് കുട്ടി, ജില്ലാ ട്രഷറർ ആർസി നായർ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണു ഗോപാലൻ നായർ   ജില്ലാ രക്ഷാധികാരി സുകുമാരൻ നായർ, പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്  ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഓമ്പള്ളി യൂണിറ്റ് രക്ഷാധികാരിസി. ടി ദേവസ്യ കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷഹുൽ ഹംമീദ് , ടി. സി അൻസാരി പ്രമി, ജോബിൻ കറുകച്ചാൽ എംഡി ദേവസ്യ , NCC.  നേവൽ   കേഡറ്റുകൾ അനധ്യാപകർ  വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മറ്റു പ്രമുഖ വ്യക്തികൾ ജാഥയിൽ പങ്കെടുത്തു.

KHRA പാലാ യൂണിറ്റ് ഭാരവാഹികൾ : യൂണിറ്റ് പ്രസിഡന്റ് ബിജോയ്‌ വി ജോർജ്, സെക്രട്ടറി ബിപിൻ തോമസ്, ട്രഷറർ എബി ജേക്കബ്

 കെഎസ്ആർടിസി ജംഗ്ഷനിലുള്ള സൺസ്റ്റാർ റെസിഡൻസിയിൽ ദീപ പ്രയാണ ജാഥ നേവൽ ക്യാപ്റ്റനിൽ നിന്നും KHRA ജില്ലാ പ്രസിഡന്റ് N. പ്രേതീഷും ജില്ലാ സെക്രട്ടറി KK ഫിലിപ്പ് കുട്ടിയും ദീപം ഏറ്റുവാങ്ങി.
 ബിജോയ് വി ജോർജിന്റെ അധ്യക്ഷതയിൽ  ജില്ലാ  പ്രസിഡന്റ്   ജില്ലാ സെക്രട്ടറി പതാക ഉയർത്തി  തുടങ്ങിയ സമ്മേളനം യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് സ്വാഗതം പറഞ്ഞ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബിജോയ് വി ജോർജ് അധ്യക്ഷ പ്രസംഗം നടത്തി, എൻ പ്രതീഷ് കോട്ടയം ജില്ലാ പ്രസിഡന്റ്  സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഗസ്റ്റ് അലക്സ് കെ ഐസക് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി (RTD) വിജിലൻസ് & ഇന്റലിജൻസ്, പാലാ യൂണിറ്റിൽ 2023-24 നടപ്പാക്കാൻ പദ്ധതി ഇട്ടിരിക്കുന്ന കിച്ചൻ മോഡേൺനൈസേഷൻ & അഡ്വാൻസ് ഹൈജീൻ മോണിറ്ററിംഗ് എന്നീ വിഷയങ്ങളെ പറ്റി ഒരു അവബോധം നടത്തി.
സംഘടന പ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റി  ഫിലിപ്പ് കുട്ടി കെ കെ ജില്ലാ സെക്രട്ടറി പ്രസംഗിച്ചു.  സ്പെഷ്യൽ ഗസ്റ്റ് ആയിരുന്നു റോയ് പാലാ ബേക്കഴ്സ് സംഘടനയുടെ സൗഹാർദത്തെ പറ്റി സംസാരിച്ചു.ബെസ്റ്റ് ഹോട്ടൽ ഓഫ് ദ യൂണിറ്റ് 2022-23 ജോസ് ഐസക് സൺ സ്റ്റാർ റെസിഡൻസി, പ്രസാദ് എം ആർ താരാ റസ്റ്റോറന്റ് എന്നിവർക്ക് നൽകുകയും ചെയ്തു.
 


 ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, ജില്ലാ രക്ഷാധികാരി സുകുമാരൻ നായർ, ട്രഷറർ ആർസി നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽഹമീദ്, ടി സി അൻസാരി പല യൂണിറ്റ് രക്ഷാധികാരി സി ടി ദേവസിയ, ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഒമ്പള്ളി, എം ടി ദേവസ്യ മണിമല തുടങ്ങിയ പ്രമുഖർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

KHRA പാലാ യൂണിറ്റിനെ 2023-25 വർഷം ഇനി ഇവർ നയിക്കും
 രക്ഷാധികാരി : സി ടി ദേവസ്യ 
 യൂണിറ്റ് പ്രസിഡന്റ് : ബിജോയ് വി ജോർജ് അൽഫോൻസാ ഫുഡ് കോർട്ട്
 യൂണിറ്റ് സെക്രട്ടറി : വിപിൻ തോമസ് മോഡേൺ ഹോട്ടൽ & ബേക്കസ് ആൻഡ് ലോഡ്ജ്.
 ട്രഷറർ  : എബി ജേക്കബ് ജേക്കബ്സ് ഹോട്ടൽ
 വൈസ് പ്രസിഡന്റ് ദേവസ്യ എംഡി ബേബിസ് റസ്റ്റോറന്റ്
 ജോയിന്റ് സെക്രട്ടറി  :  അജയകുമാർ നന്മ ഹോട്ടൽ

 ജനറൽ കൗൺസിൽ
 ബേബി തോമസ് ഓമ്പള്ളിൽ ബോബിസ് ഹോട്ടൽ
 ദവസ്യ എംഡി ബേബീസ് റസ്റ്റോറന്റ്
 സിബി ഹോട്ടൽ ശരവണ ഭവൻ
 ആർ രാമകൃഷ്ണൻ ശ്രീ ആര്യാസ് ഹോട്ടൽ
 ശ്രീറാം വി ജെ ഹിമാലയ ഹോട്ടൽ
 തോമസ് മാത്യു ലിറ്റിൽ റാണി
 ശ്യാം ഊട്ടുപുര റസ്റ്റോറന്റ്
 രാജേഷ് മാത്യു ചിക്ക് ബ്ലാസ്റ്റ്

 കമ്മറ്റി അംഗങ്ങൾ
 ബേബി ഓമ്പള്ളി ബോബിസ് ഹോട്ടൽ
 രാജൻ ഗ്രാൻഡ് ഹോട്ടൽ
 സാജൻ സേവിയർ അങ്കിൾസ് റസ്റ്റോറന്റ്
 ജിനു ഭാസ്കർ ജനതാ ഹോട്ടൽ
 ബാബു മാത്യു ബാബുസ് കോഫി ആൻഡ് കൂൾബാർ
 അനൂപ് സെബാസ്റ്റ്യൻ അൽഫോൻസാ ബേക്കറി
 ജോഷി ജോസഫ് പൊൻപുലരി ഐസ്ക്രീം പാർലർ

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.