Friday, 29 December 2023

കേരളാഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരിയൂണിറ്റ് കുടുംബ സംഗമവും സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും

SHARE


കേരളാഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരിയൂണിറ്റ് കുടുംബ സംഗമവും സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും 2023ഡിസംബർ 28 ന് നടന്നു.

ബഹുമാനപ്പെട്ട കോഴിക്കോട് എം. പി. എം കെ രാഘവൻ ഉദ്ഘാടനം ചെയ്യാനിരുന്ന  സംഗമം  വൈകുന്നേരം 3 മണിക്ക് യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറു ബോർഡിന്റെ അധ്യക്ഷതയിൽ  റോയാട് ഫാം ഹൗസിൽ തുടങ്ങിയ മീറ്റിംഗിൽ ഓമശ്ശേരി യൂണിറ്റ് സെക്രട്ടറി വി സി യൂസഫ് സ്വാഗതം പറയുകയും, അബ്ദുൽ നാസർ പഞ്ചായത്ത് പ്രസിഡന്റ് ഓമശ്ശേരി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.



കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ബിജുലാൽ മുഖ്യപ്രഭാഷണം നടത്തുകയും, എൻ സുഗുണൻ സംസ്ഥാന വൈസ് പ്രസിഡന്റ് യുനസ് അമ്പലക്കണ്ടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓമശ്ശേരി, സിൽഹാദ്  നസീർ ജില്ലാ രക്ഷാധികാരി, രൂപേഷ് കോളിയോട്ട് ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ ജില്ലാ സെക്രട്ടറി എന്നിവരുടെ മഹനീ സാന്നിധ്യം കൊണ്ടും സംഗമം 

 
ജില്ലാ നേതാക്കളായ ബഷീർ ചിക്കീസ്, ഹുമയൂൺകബീർ, ശക്തിധരൻ, മിനി, സാദിക്ക് സഹാറ  രേഷ്മ (ഫുഡ് സേഫ്റ്റി ഓഫീസർ ) എന്നിവരും പ്രസംഗിച്ചു.

യൂണിറ്റിലെ  പഴയ കാല ഹോട്ടലുടമകളെ ചടങ്ങിൽ ആദരിച്ചു.

യൂണിറ്റ് ട്രഷർ  അൻവർ ഹുസൈൻ നന്ദി പറഞ്ഞു. തുടർന്ന് ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു..
കേരളാ റസ്റ്റോറന്റ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക

 യൂട്യൂബ്: https://www.youtube.com/@keralahotelnews


 വാർത്തകളും മറ്റും നേരിട്ട് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

 വാട്സ്ആപ്പ് : https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.