ഇടുക്കി:ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോർജ് അറിയിച്ചു. കളക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. മിക
ച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല .ഭക്ഷണം പാഴ്‌സലായി വില്‍പ്പന നടത്തുന്നവർ , പാഴ്‌സല്‍ ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഫുഡ് സേഫ്റ്റി ലൈസന്‍സ്, തൊഴിലാളികൾക്ക് ലേബർ കാർഡ് എന്നിവ ഭക്ഷണശാലകളുടെ ഉടമകൾ ഉറപ്പാക്കണം. ജലഗുണനിലവാരം ഇല്ലാത്ത ഹോട്ടലുകളുടെ ലൈസൻസ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യും. ഗുണനിലവാരം പുലര്‍ത്തുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ " ഈറ്റ്-റൈറ്റ് " മൊബൈല്‍ ആപ്പിൽ ഉൾപ്പെടുത്തും. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവഴി അറിയാനാകും. നിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിൽ ലഭ്യമാണ് . വിവിധ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷമാണ് ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗ് കടകൾക്ക് നൽകിയിട്ടുള്ളത്. പരാതി പരിഹാര സംവിധാനമായ വെബ് പോർട്ടലുമായും ആപ്പിനെ ലിങ്ക് ചെയ്തിട്ടുണ്ട്.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ