Wednesday, 31 January 2024

ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

SHARE

ഇടുക്കി:ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള പുതിയ ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കാര്‍ഷിക ആവിശ്യത്തിനും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന ഒട്ടേറെ പ്രദേശങ്ങളില്‍  ജലസ്രോതസുകള്‍ കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാനും പുതിയ  യൂണിറ്റുകള്‍ ഉപയോഗിച്ച് സാധിക്കുമെന്നതാണ് പ്രത്യേകത. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകള്‍ ലഭിക്കുന്നത്. 
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.  12 ട്രക്കുകളിലായി  ഘടിപ്പിച്ച ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ബ്ജറ്റ് വിഹിതത്തില്‍ നിന്നും 6.74 കോടി രൂപ ചെലവിലാണ് ഏറ്റവും ആധുനിക രീതിയിലുള്ളതും കുറഞ്ഞ സമയത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതുമായ റിഗ്ഗുകള്‍ വാങ്ങിയത്.




⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.