മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന 'സ്പർശ്' ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി നിർവഹിച്ചു.
തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്തിൽ സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.എം നൂന മർജ്ജ ലെപ്രസി ദിനചാരണ സന്ദേശം നൽകി. കുഷ്ഠരോഗ വിരുദ്ധ ദിനാചാരണ പ്രതിജ്ഞ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ എം. മൂസ ചൊല്ലിക്കൊടുത്തു.
'സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം മാന്യത കൈവരിക്കാം' എന്നതാണ് ഈ കുഷ്ഠരോഗ വിരുദ്ധ ദിനത്തിന്റെ സന്ദേശം. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ കുഷ്ഠരോഗ ബോധവത്കരണ സഹായി ബുക്ക്ലെറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക യൂണിവേഴ്‌സിറ്റി സെൻറർ ഡയറക്ടർ എം മൂസക്ക് നൽകി പ്രകാശനം ചെയ്തു.
തിരുന്നാവായ കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. മൊയ്തീൻ, വാർഡ് മെമ്പർ ശാലി ജയൻ, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി. രാജു, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, വെട്ടം ആരോഗ്യ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ്, തിരുനാവായ ഹെൽത്ത് ഇൻസ്‌പെക്ടർ ദേവദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബി, സോഷ്യൽ വർക്ക് വിഭാഗം മേധാവി അനസ് എന്നിവർ സംസാരിച്ചു.
തിരുന്നാവായ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകരും ആശാപ്രവർത്തകരും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം കോളേജിലെ അധ്യാപകരും സോഷ്യൽ വർക്ക് വിദ്യാർഥികളും എൻ.എസ്.എസ് വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കോളേജിലെ മുഴുവൻ വിദ്യാർഥികൾക്കും ബോധവത്കരണ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു.
-------------------
'സ്പർശ്' ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി നിർവഹിക്കുന്നു
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.