ഭക്ഷണശാലകളിൽ പാചക എണ്ണയുടെ പുനരുപയോഗം സംബന്ധിച്ച ആശങ്കകൾ അവസാനിപ്പിക്കാൻ RUCO
റൂക്കോ പദ്ധതിയിലൂടെ ഉപയോഗിച്ച എണ്ണസംഭരണത്തിലൂടെ വൻതോതിൽ ഓർഗാനിക് ഡീസൽ, സോപ്പ് ഉത്പാദനം 💛
ഉപയോഗിച്ച പാചക എണ്ണയെ ജൈവ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റാനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മുൻകൈ, ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുള്ള ദീർഘകാല പ്രശ്‌നത്തിന് പരിഹാരമായേക്കാം.
വർഷങ്ങളായി, ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമുള്ള പാചക എണ്ണ, അത് ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുകയും അത് നിയന്ത്രിക്കാൻ യാതൊരു സംവിധാനമില്ലായിരുന്നു.
ഹോട്ടലുകളിലും തട്ടുകടകളിലും നിർമ്മാണ യൂണിറ്റുകളിലും ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ജൈവ ഡീസലും സോപ്പും നിർമ്മിക്കാൻ ആവിഷ്കരിച്ച റൂക്കോ പദ്ധതിയുടെ ഭാഗമായി പ്രതിമാസം ശരാശരി 50,000 ലിറ്റർ എണ്ണ ശേഖരിക്കപ്പെടുന്നു. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണ ശേഖരിച്ച് ജൈവ ഡീസൽ നിർമിക്കുന്ന നാല് കമ്പനികളും സോപ്പ് നിർമിക്കുന്ന ഒരു കമ്പനിയും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.
കേരളത്തിൽനിന്ന് എണ്ണ ശേഖരിക്കുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള പുറത്ത് നിന്നുള്ള നാൽപതോളം ജൈവ ഡീസൽ കമ്പനികളും പദ്ധതിയുടെ ഭാഗമാകുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ അംഗീകാരമുള്ള ഈ കമ്പനികൾ ലിറ്ററിന് 40 മുതൽ 60 രൂപവരെ വിലയ്ക്കാണ് പഴയ എണ്ണ ശേഖരിക്കുന്നത്. കമ്പനി നൽകുന്ന പ്രത്യേക കാനിലാണ് ഹോട്ടലുകളും തട്ടുകടകളും എണ്ണ സൂക്ഷിക്കുക.
പഴകിയ എണ്ണ പ്ലാന്റുകളിൽ മെഥനോൾ ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലായി സംസ്കരിച്ച് ജൈവ ഡീസൽ നിർമിക്കും. ഈ ഡീസൽ ലിറ്ററിന് 185 രൂപക്കാണ് വിൽക്കുന്നത്. സാധാരണ ഡീസലിനേക്കാൾ 12 രൂപ കുറവും അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വൻ ഡിമന്റുമാണ് ജൈവ ഡീസലിന്.
കാസർകോട്, കോഴിക്കോട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് കേരളത്തിലെ ജൈവ ഡീസൽ നിർമാണ കമ്പനികൾ പ്രവർത്തിക്കുന്നത്. മലപ്പുറം കോട്ടക്കലാണ് സോപ്പ് നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഗുണനിലവാരം പരിശോധിച്ച് മറ്റ് എണ്ണകൾ ചേർത്താണ് സോപ്പ് നിർമിക്കുന്നത്.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് കൂടുതൽ പഴകിയ എണ്ണ ശേഖരിക്കപ്പെടുന്നത്. സംസ്ഥാനത്ത് മായം കലര ത്തതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവിഭവങ്ങൾ വിൽപനക്കെത്തുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനപ്പെട്ടു.
ലേഖകൻ : ബിപിൻ തോമസ്
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.