ചര്‍മത്തിലെ പാടുകളും ചുളിവുകളും തടയും ; നിസാരമല്ല 'സവാള'ക്കാര്യം
അടുക്കളയിൽ പതിവായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് സവാള. സവാളയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും ധാരണയില്ല. ഈ തണുപ്പുകാലത്ത് സവാള ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. രോഗപ്രതിരോധശേഷി വർധിക്കാൻ സവാള കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ഗുണകരമാണ്. സവാളയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
ശ്വാസകോശത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിലും വിറ്റാമിൻ സി ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിലെ ആന്റി ഓക്്സിഡന്റുകൾ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സവാള കഴിക്കുന്നത് നല്ലതാണ്.
മലബന്ധപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ളവർക്ക് സവാള കഴിക്കുന്നത് വളരെ നല്ലതാണ്. സവാളയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
സവാളയിൽ ധാരാളം സർഫർ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിൻ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.