കുടവയറാണോ കുഴപ്പക്കാരന്‍? രണ്ട് കഷ്ണം ക്യാരറ്റ് കൊണ്ട് മാറ്റിയെടുക്കാം; ഇങ്ങനെ കഴിച്ചാല്‍ മതി
ക്യാരറ്റ് കിടിലനൊരു ഡയറ്റ് ഫുഡ് ഐറ്റമാണ്. പോഷകങ്ങളുടെ കലവറയും, അതുപോലെ കലോറികള്‍ വളരെ കുറവുമുള്ള പച്ചക്കറിയാണിത്. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഫൈബറും ധാരാളം ക്യാരറ്റിലുണ്ട. സാധാരണ പച്ചയായിട്ടുള്ള ക്യാരറ്റ് തൊലി കളഞ്ഞ് നമുക്ക് കഴിക്കാം.
പക്ഷേ അതിലുപരി ക്യാരറ്റിന്റെ ജ്യൂസാണ് ഏറ്റവും നല്ലത്. രണ്ട് വലിയ ക്യാരറ്റ് കഷ്ണങ്ങള്‍ കൊണ്ട് ഈ ജ്യൂസുണ്ടാക്കാം. ഇതിന് ഡബിള്‍ ഇഫക്ടാണ് ഉള്ളത്. ക്യാരറ്റ് ജ്യൂസ് കഴിക്കണമെന്ന് പറയാന്‍ കാരണം അത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്. വലിയ അളവില്‍ പോഷകങ്ങള്‍ ഈ ജ്യൂസിലുണ്ട്. മറ്റേത് ഫ്രഷ് ജ്യൂസിനേക്കാള്‍ ഇവ ഗുണം ചെയ്യും.
കലോറികളെ കുറിച്ച് ചിന്തിക്കാതെ വീട്ടിരുന്ന് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം. നമ്മുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാനും ഇവയ്ക്ക് സാധിക്കും. അതിലൂടെ അമിത വിശപ്പ് നമുക്ക് അനുഭവപ്പെടില്ല. ഇതിലൂടെ തന്നെ കുടവയറും, ഭാരക്കൂടുതലുമെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും.
വിറ്റാമിന്‍ എ നിറഞ്ഞ് നില്‍ക്കുകയാണ് ക്യാരറ്റ് ജ്യൂസില്‍. ആരോഗ്യകരമായ മെറ്റാബോളിസത്തെ ഇത് സഹായിക്കും. ഇവ കലോറികളെ കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യമാണ്. അതുപോലെ നമ്മുടെ ശരീരത്തിലെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ക്യാരറ്റ് ജ്യൂസിന് സാധിക്കും.
കാരണം സൊല്യൂബിള്‍ ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്തും. ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ ധാരാളം ഊര്‍ജം നമുക്ക് ലഭിക്കും. അതുവഴി അമിത വിശപ്പും അനുഭവപ്പെടില്ല. ദഹനത്തിനും ക്യാരറ്റ് ജ്യൂസ് മികച്ചതാണ്. ഡയറ്ററി ഫൈബര്‍ അടങ്ങിയതാണ് ഇതിന് കാരണം.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.