Tuesday, 6 February 2024

 ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ; കേസ് പരിഗണിക്കുന്നത് 31ആം തവണ

SHARE
ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബഞ്ച് ഒമ്പതാം ഇനം ആയിട്ടാണ് ലാവലിൻ കേസ് ഇന്ന് പരിഗണിക്കുക. മുപ്പതിലധികം തവണയാണ് ഇതുവരെ ലാവലിൻ കേസ് മാറ്റിവെച്ചത്.  കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.