തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍ ഏറെ നേരം ലോറിയില്‍ കുടുങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് ആറ്റിങ്ങലിലേയ്ക്ക് മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറികളാണ് ഒന്നിനുപിറകേ മറ്റൊന്നായി ഇടിച്ചത്.കാറില്‍ തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ലോറി നിര്‍ത്തിയിരിക്കുകയായിരുന്നു.ഈ ലോറിക്കു പിന്നില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.ലോറിയില്‍ കുരുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് പുറത്തെടുത്തത്.ഡ്രൈവര്‍ തമിഴ്‌നാട് വള്ളിയൂര്‍ സ്വദേശി ആനന്ദ് (33) നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ദേശീയപാത നിര്‍മ്മാണത്തിനുള്ള മെറ്റലും മണലും തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.